ഇരുനില വീട്ടിൽ സഹായം ചോദിച്ചെത്തുന്നവർ ഞങ്ങളുടെ ഞങ്ങളുടെ ഇപ്പോളത്തെ അവസ്ഥ കണ്ട് കരയുന്നുവെന്ന് മണിയുടെ സഹോദരൻ

മലയാള സിനിമ താരം കലാഭവൻ മണിയുടെ വിയോഗത്തെ തുടർന്ന് തങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ വളരെയധികം കഷ്ടത്തിലാണെന്നു വെളിപ്പെടുത്തലുമായി സഹോദരൻ രാമകൃഷ്ണൻ രംഗത്ത്. മണിച്ചേട്ടന്റെ വിയോഗത്തിന് ശേഷം ഞങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും, എങ്ങിനെയാണ് ജീവിക്കുന്നതെന്ന് പോലും ആരും തിരക്കുന്നില്ലെന്നും സഹോദരൻ വെളിപ്പെടുത്തി.

ആളുകൾ തങ്ങളുടെ ഇരുനില വീട് കണ്ട്കൊണ്ട് തെറ്റിദ്ധരിച്ചു സഹായമഭ്യർത്ഥിച്ചു വരാറുണ്ട്. ഇപ്പോൾ ഗേറ്റ് പൂട്ടി. ചേട്ടന്റെ കാലത്ത് സഹായം ചോദിച്ചെത്തുന്നവർക്ക് വാരി കോരി കൊടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ വരുന്നവർ ഞങ്ങളുടെ ഇപ്പോളത്തെ സാഹചര്യം കണ്ടാൽ കരയും. ചേട്ടന് ഈ അവസ്ഥ വരാൻ കാരണം ചിലരുടെയൊക്കെ കെണിയിൽ വീണതാണെന്നും സഹോദരനായ ആർ എൽ രാമകൃഷ്ണൻ പറയുന്നു.