പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ എന്തെളുപ്പം.. നാടക വണ്ടിയുടെ ഫ്ളക്സ് ബോര്ഡിന്റെ നീളം കൂടിയത്രേ.. പ്രതിഷേധമറിയിച്ചു ബാലാജി ശര്‍മ്മ

എറണാകുളം: നാടക വണ്ടിയുടെ മുകളിൽ ബോർഡ്‌ വെച്ചതിനു നാടക കമ്പനിയായ അശ്വതിക്ക് 24000 രൂപ പിഴയീടാക്കിയ സംഭവത്തിൽ തന്റെ പ്രതിഷേധമറിയിച്ചുകൊണ്ട് നടൻ ബാലാജി ശർമ്മ. എന്തൊരു ശുഷ്‌കാന്തി, പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ എന്തെളുപ്പം. നാടക വണ്ടിയുടെ ഫ്ലെക്സ് ബോർഡിന്റെ നീളം കൂടിയത്രേ… പിഴ ചുമത്തിപോലും.. നാണമില്ലെടോ.. എന്ന തരത്തിൽ തന്റെ ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ് താരം പോലീസ് നടപടിയെ ശക്തമായ രീതിയിൽ വിമർശിച്ചത്.

കൂടാതെ ആദ്യം സർക്കാർ വാഹനങ്ങളിലെ അനധികൃത യാത്രക്കാരെയും പച്ചക്കറി പോലുള്ള പ്രൈവറ്റ് കാര്യങ്ങൾക്ക് വേണ്ടി വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴയടയ്ക്കാനുള്ള ചങ്കൂറ്റം കാണിക്കാനും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംവിധായകനായ ഡോ ബിജുവും, സിനിമ താരമായ ഹരീഷ് പേരടിയും സംഭവത്തിൽ പ്രതിഷേധമാറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ബാലാജി ശർമ്മയുടെ കുറിപ്പ് വായിക്കാം..

എന്തൊരു ശുഷ്‌കാന്തി !! എന്റമ്മോ സമ്മതിക്കണ… ജോലി ചെയ്യുന്നെങ്കിൽ ഇങ്ങനെ തന്നെ വേണം.. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ എന്തെളുപ്പം.. നാടക വണ്ടിയുടെ ഫ്ളക്സ് ബോര്ഡിന്റെ നീളം കൂടിയത്രേ.. പിഴ ചുമത്തി പോലും ! നാണമില്ലെടോ.. സർക്കാർ വാഹനങ്ങളിൽ അനധികൃത യാത്രക്കാരെയും, പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങൾക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാൻ ചങ്കൂറ്റം കാണിക്കു ഹെ # ഒരു സംസ്കാരത്തിനെ വാർത്തെടുക്കാൻ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാൻ നാണമില്ലേ ???

അഭിപ്രായം രേഖപ്പെടുത്തു