താര കല്യാണിന്റെയും മകളുടെ ഭർത്താവിന്റെയും ഫോട്ടോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചു ; ലൈവിൽ വന്ന് കരഞ്ഞ് താരം

തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നടിയും നർത്തകിയുമായ താര കല്ല്യാൺ രംഗത്ത്. ഈയിടെ വിവാഹിതയായ തന്റെ മകളുടെ ഭർത്താവിന്റെയും തന്റെയും ഫോട്ടോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതായി താരം പറയുന്നു.

നിങ്ങൾക്കൊന്നും അമ്മയില്ലേ ഇതിനോട് ദൈവം പൊറുത്താലും ഞാൻ മരണം വരെ പൊറുക്കില്ലെന്നും നടി കരഞ്ഞ് കൊണ്ട് പറഞ്ഞു.ഈയിടെയാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യയുടെ കല്ല്യാണം കഴിഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.