എങ്ങനെ ഏറ്റു ചൊല്ലാതിരിക്കും ഈ കുറുമ്പിയുടെ പ്രതിജ്ഞ

കുഞ്ഞുകുട്ടികൾ കാണിക്കുന്ന കുറുമ്പുകളും ഡാൻസുകളും പാട്ടുകളുമെല്ലാം ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുമ്പോൾ ഇതാ വ്യത്യസ്തമായ ഒരു വിഡിയോയുമായാണ് ഒരു കുഞ്ഞ് മോള് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമായികൊണ്ടിരിക്കുന്നത്. സ്കൂളിൽ ടീച്ചറിനൊപ്പം മൈക്കിന് മുൻപിൽ നിന്നുകൊണ്ട് മറ്റ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികളും ടീച്ചറും അത് ഏറ്റു ചൊല്ലുകയും ചെയ്യുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. മിടുക്കിയുടെ വീഡിയോ കണ്ട് ആയിരങ്ങളാണ് പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ കുറുമ്പിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ അരലക്ഷത്തിനടുത്ത് ആളുകൾ കണ്ടിരിക്കുകയാണ്.