ഞങ്ങൾക്ക് ഇപ്പോൾ സിനിമയേക്കാൾ വലുത് നമ്മുടെ ചുറ്റുമുള്ളവരുടെ ആരോഗ്യമാണ്: ടോവിനോ തോമസ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി മലയാള സിനിമ താരം ടോവിനോ തോമസ്. ഒരുപാട് നാളുകളുടെ സ്വപ്നവും അധ്വാനവുമാണ് പുതിയതായി തുടങ്ങുന്ന കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്സ് എന്ന സിനിമ. പക്ഷെ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണെന്നും ടോവിനോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട്നമ്മുടെ പുതിയ സിനിമ -“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്” -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം..
നിങ്ങളുടെ സ്വന്തം ടൊവീനോ തോമസ്.

അഭിപ്രായം രേഖപ്പെടുത്തു