രജിത് കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധം ഏഷ്യാനെറ്റ് ഓഫിസ് ഉപരോധം ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ്‌ബോസിലെ കളികൾ കാര്യമാകുന്നു. മോഹൻലാൽ പറഞ്ഞപോലെ ഇനി വലിയ കാലികളല്ല വേറെ ലെവൽ കളികൾ. സ്വീകരണ മുറിയിലെ എന്റർടൈൻമെന്റ് പ്രോഗ്രാം മാത്രമായ ബിഗ്‌ബോസ് നാളെ തെരുവുകളിൽ മുദ്രാവാക്യം ഉയർത്തുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഫാൻ ഫൈറ്റുകൾ നടക്കുന്നത്. ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ഗ്രൂപ്പിനേക്കാളും ഫാൻസ്‌ ഗ്രൂപ്പുകൾ വളർന്നതും ഈ സീസണിന്റെ മറ്റൊരു പ്രത്യേകത.

ആദ്യ പകുതി പിന്നിടുമ്പോൾ തന്നെ അധ്യാപകനായ രജിത്ത് കുമാറിന് വലിയ ജനപിന്തുണയാണ് നേടാനായത്. മറ്റു മത്സരാർത്ഥികളെ വളരെ പിന്നിലാക്കികൊണ്ടാണ് വോട്ടിംഗിലും രജിത് കുമാറിന്റെ മുന്നേറ്റം. കഴിഞ്ഞ സീസണിൽ സപ്പോർട്ടും വോട്ടും മാത്രം നൽകിയിരുന്ന ഫാൻസ്‌ ആർമികൾ ഇപ്രാവശ്യം മത്സരാർഥിയുടെ പേരിൽ അസോസിയേഷൻ രൂപീകരിക്കുകയും മീറ്റപ്പ് നടത്തുകയും ചെയുന്നു. രജിത് കുമാറിന്റെ പേരിലാണ് ഇതിൽ മിക്കവയും നടന്നിരിക്കുന്നത്. ഇതിനോടകം തന്നെ രജിത്ത് ആർമി മുപ്പത്തിനടുത്ത് മീറ്റപ് ഇന്ത്യയിലും വിദേശത്തുമായി നടത്തിയതായാണ് റിപ്പോർട്ട്.

കഴിഞ്ഞ എപ്പിസോഡിൽ അവിചാരിതമായി രജിത് കുമാറിനെ താൽക്കാലികമായി ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയതാണ് ഇപ്പോൾ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ടാസ്കിന്റെ ഭാഗമായി രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെയാണ് കാര്യങ്ങൾ വഷളായത്. പണിഷ്മെന്റായാണ് രജിത് കുമാറിനെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. എന്നാൽ ഇത് റേറ്റിംഗ് കൂട്ടാനുള്ള ഏഷ്യാനെറ്റിന്റെ തന്ത്രമായും ആളുകൾ വിലയിരുത്തുന്നുണ്ട്.

ബിഗ്‌ബോസ്സ് നിയമം ലംഘിച്ചതാണോ താത്കാലിക പണിഷ്‌മെന്റ് ആണോ എന്ന് വ്യക്തമല്ലെമെങ്കിലും പ്രേക്ഷകർ പറയുന്നത് ഇപ്രകാരമാണ് രജിത് സാറിന്റെ കഴുത്തിന് പിടിച്ചപ്പോഴും നെഞ്ചത്ത് ചവിട്ടിയപ്പോഴും തള്ളിയിട്ടപ്പോഴും കൈ ഓടിച്ചപ്പോഴും ഇല്ലാത്ത നിയമം ആണോ ഇപ്പോൾ മുളക് തേച്ചപ്പോൾ ഉണ്ടാക്കിയിരിക്കുന്നത് ഇത് ബിഗ്‌ബോസിന്റെ കള്ളക്കളി മാത്രമാണ് രജിത്ത് സാറിനെ പുറത്താക്കിയിട്ട് ഷോ മുന്നോട്ട് കൊണ്ടുപോയാൽ ഏഷ്യാനെറ്റിന് വലിയ വിഭാഗം പ്രേക്ഷകരെ നഷ്ടപ്പെടുമെന്നും രജിത് ആരാധകർ ഓർമ്മിപ്പിക്കുന്നു.

ഏഷ്യാനെറ്റിന്റെ റേറ്റിംഗ് ഉയർത്താനാണ് ചെയ്ത നമ്പർ ആണിതെന്ന് ചില പ്രേക്ഷകർ ആരോപിക്കുന്നു. രജിത്ത് ഒരിക്കലും ഒരാളെ ഉപദ്രവിക്കില്ല മുളക് തേച്ചിട്ടുണ്ടെങ്കിൽ അത് എന്തോ പ്ലാനിങ് ആണ് ബിഗ്‌ബോസ് അറിഞ്ഞുകൊണ്ടുള്ള പ്ലാനിങ് ഈ പേരു പറഞ്ഞ് പുള്ളിയെ പുറത്താക്കിയിട്ടു പ്രേക്ഷകരെ കൊണ്ട് പ്രതിഷേധിപ്പിച്ച് പ്രേക്ഷകരുടെ പ്രതിഷേധത്തിനൊടുവിൽ തിരിച്ചെടുത്തു എന്ന് പറഞ്ഞ് റേറ്റിംഗ് കൂട്ടാനുള്ള ഏഷ്യാനെറ്റിന്റെ കുറുക്ക് വഴി ആണെന്നും ആളുകൾ ആരോപിക്കുന്നു .

അഭിപ്രായം രേഖപ്പെടുത്തു