സംഗീത പരിപാടിക്കിടെ വസ്ത്രം ഉരിഞ്ഞ് ബില്ലി എലീഷിന്റെ പ്രതിഷേധം വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം മീയമിയിൽ നടന്ന സംഗീത പരിപാടിക്കിടെ ഗ്രാമി അവാർഡ് ജേതാവ് ബില്ലി എലീഷിന്റെ ബോഡി ഷെയിമിങ്ങിനെതിരെയുള്ള പ്രതിഷേധം ചർച്ചയാകുന്നു. സംഗീത പരിപാടിക്കിടെ തന്റെ വസ്ത്രം ഉരിഞ്ഞാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്. തന്റെ ശരീരം കാണാത്തവർ എന്തിനാണ് എന്റെ ശരീരത്തെ വിമർശിക്കുന്നു എന്ന് ചോദിച്ചാണ് പതിനെട്ടുകാരിയായ ബില്ലി കൂടി നിന്നവരുടെ മുന്നിൽ നിന്ന് വസ്ത്രം ഉരിഞ്ഞത്.

ആളുകളെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. എന്റെ ശരീരം നിങ്ങളെ എങ്ങനനെയാണ് പ്രകോപിപ്പിക്കുന്നതെന്നും ബില്ലി ചോദിക്കുന്നു. ഈ വർഷത്തെ ഗ്രാമി അവാർഡിൽ വ്യത്യസ്തങ്ങളായ ഇനങ്ങളിൽ അഞ്ചോളം അവാർഡുകൾ സ്വന്തമാക്കിയ താരം കൂടിയാണ് ബില്ലി. ബില്ലി വസ്ത്രം ഉരിയുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു