പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം തിരിച്ചെത്തുന്നു

മലയാളികളുടെ പ്രിയതാരമായ ചന്ദ്ര ലക്ഷ്മൺ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു. മനസ്സെല്ലാം എന്ന സിനിമയിലൂടെ 2002 ൽ പ്രേക്ഷകരുടെ മുൻപിലെത്തിയ പ്രിയതാരം ടിവി സീരിയലുകളിലിയോടെ മലയാളികളുടെ മനസ്സിൽ ഇടംനേടി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ മേഖലയിലേക്ക് തിരിച്ചുവരുന്ന കാര്യം താരം സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്റെ ആരാധകരെ അറിയിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

എന്റെ പുതിയ സിനിമയായ ഗോസ്റ്റ് റൈറ്റിന്റെ ഷൂട്ടിങ്ങ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. സിനിമയെ ഇഷ്ടപ്പെടുന്ന കുറച്ചു ചെറുപ്പക്കാരാണ് ഇതിന്റെ പിന്നിൽ. ഇതുവരെ ഞാൻ അഭിനയിച്ചിട്ടില്ലാത്ത കഥാപാത്രമാണിത്. അതിനാൽ വളരെയധികം ആകാംക്ഷാഭരിതയാണ് ഞാൻ. തൊടുപുഴയിലാണ് ഇതിന്റെ ചിത്രീകരണം. മലയാളത്തിൽ ഏറ്റവും അധികം ഹിറ്റുകളായ ദൃശ്യം, കഥപറയുമ്പോൾ എന്നി സിനിമകളുടെ ചിത്രീകരണം നടന്നത് തൊടുപുഴയിൽ വെച്ചാണ്. കേരളത്തിന്റെ ഹോളിവുഡ് എന്നറിയപ്പെടുന്ന പ്രദേശമാണിത്. ഒരുപാട് സ്നേഹമുള്ള ആളുകൾ.. ഇത്രെയും വർഷങ്ങൾ മലയാള സിനിമയിൽ ഇല്ലാതിരുന്നിട്ടും എനിക്ക് ഇന്നും ആ പഴയ സ്നേഹം ലഭിക്കുന്നു. അതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. എന്നെ നടിയാക്കിയതിൽ ഞാൻ ഈ ലോകത്തോട് ഒരുപാട് നന്ദി പറയുന്നു.. എന്തെന്നാൽ നടിയെന്ന നിലയിൽ പ്രേക്ഷകരിൽ നിന്നും ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അതിൽ നന്ദിയുണ്ട്.. ഒരുപാട് നന്ദി.. താരം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെയാണ്.