ഷമ്മി തിലകന്റെ സഹോദരൻ ഷാജി തിലകന്‍ അന്തരിച്ചു

കൊച്ചി: അന്തരിച്ച സിനിമാ നടനായിരുന്ന തിലകന്റെ മകനും ഷമ്മി തിലകന്റെ സഹോദരനുമായ ഷാജി തിലകൻ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിൽ വെച്ചാണ് അന്ത്യം. സിനിമയിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1998 ൽ ഇറങ്ങിയ സാഗരചരിത്രം എന്ന സിനിമയിൽ ഷാജി തിലകൻ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സമീപകാലത്തു സീരിയലുകളിൽ അഭിനയിച്ചു.

സീരിയലുകളിൽ സജീവമായി അഭിനയിച്ചിട്ടുണ്ട്. അപ്പോളോ ടയേഴ്‌സിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മാതാവ് ശാന്ത, നടനായ ഷമ്മി തിലകൻ, ഡബ്ബിങ് ആർട്ടിസ്റ്റും നടനും കൂടിയായ ഷോബി തിലകൻ, സോണിയ തിലകൻ സോഫിയ തിലകൻ, ഷിബു തിലകൻ എന്നിവരാണ് സഹോദരങ്ങൾ.

അഭിപ്രായം രേഖപ്പെടുത്തു