ബിഗ്‌ബോസിൽ നിന്നും പുറത്തായിരുന്നില്ലെങ്കിൽ രജിത്ത് കുമാർ ആ മുളക് എന്റെ കണ്ണിൽ തേയ്ക്കുമായിരുന്നെന്നു ജസ്ല മാടശ്ശേരി

രജിത് കുമാറും രേഷ്മയും തമ്മിൽ ബിഗ്‌ബോസിൽ നടന്ന വിഷയത്തിൽ പ്രതികരണവുമായി ജസ്ല മാടശ്ശേരി. സഹജീവിയുടെ കണ്ണിൽ മുളക് അരച്ച് തേച്ചാലും അണ്ണൻ ഉയിർ എന്ന് കമന്റ് ചെയ്യാൻ ഉളുപ്പ് മാത്രം പോര, ബെസ്റ്റ് ആദ്യപഹയനും കുട്യോളും… ഇങ്ങനെയായിരുന്നു ജസ്ല തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ജസ്ല ബിഗ് ബോസ്സ് രണ്ടാം സീസണിൽ നിന്നും കഴിഞ്ഞയിടയിലാണ് പുറത്തായത്. എന്നാൽ ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റിനു നിരവധി ആളുകൾ കമന്റുകൾ ചെയ്തിട്ടുണ്ട്.

താൻ ഉണ്ടായിരുന്നെങ്കിൽ രജിത് കുമാർ തന്റെ കണ്ണിൽ മുളക് തേക്കുമെന്നായിരുന്നെന്നു പറഞ്ഞതിന് നിരവധി ആളുകൾ രജിത് കുമാറിനെ സപ്പോർട്ട് ചെയ്‌തതും ജസ്ലയെ എതിർത്തും രംഗത്തെത്തി. ജസ്ല ബിഗ്ബോസ്സിൽ നിന്നും പുറത്ത് പോകണമെന്ന് ആഗ്രഹിച്ച സമയത്താണ് പുറത്ത് പോയതെന്നും നേരെത്തെ പറഞ്ഞിരുന്നു. ഇടയ്ക്കൊക്കെ ട്രിപ്പ് പോകുന്ന പരിപാടിയുണ്ടെന്നും പുറത്തായതിന് ശേഷം ട്രിപ്പ്‌ പോകണമെന്നും ജസ്ല മോഹൻലാലിനോട് നേരെത്തെ പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു