ജോലി നഷ്ടപെട്ട ഡോക്ടർ ഷിനു ശ്യാമളന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവ ഡോക്ടറായ ഷിനു ശ്യാമളാനെതിരെ സർക്കാർ നടപടി എടുത്തിരുന്നു. ഷിനു ശ്യാമളൻ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ കൊറോണ വൈറസുള്ളവർ വന്നതായി സോഷ്യൽ മീഡിയയിലും മറ്റും സംശയപരമായി വാർത്ത പ്രചരിപ്പിക്കുകയും ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷിനു ശ്യാമളൻ ഡോക്ർ എന്നതിലുപരി സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയാണ്. ശബരിമലയിൽ പോകുമെന്നും അവിടെ നിന്ന് ചിത്രങ്ങൾ എടുത്ത് പങ്കു വയ്ക്കുമെന്നും ഷിനു ശ്യാമളാൻ മണ്ഡലകാലത്ത് പറഞ്ഞിരുന്നു. ആ പ്രസ്താവന വിവാദമായിരുന്നു. എന്നാൽ ഷിനു ശ്യാമളന്റെ ടിക് ടോക്ക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.