ചെയ്തത് തെറ്റാണ് ഒരിക്കലും ഞാനത് ന്യായീകരിക്കുന്നില്ല ഞാൻ പശ്ചാത്തപിക്കുന്നു രേഷ്മയോട് മാപ്പ് ചോദിച്ചിട്ട് പോകാനാണ് വന്നത്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസിൽ കുറച്ച് ദിവസം മുൻപുണ്ടായ നാടകീയ രംഗങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്‌കൂൾ ടാസ്കിൽ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേക്കുന്നതും തുടർന്ന് രജിത്തിനെ അപ്രതീക്ഷിതമായി ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയതും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ പ്രോഗ്രാമിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി ഏഷ്യാനെറ്റ് നടത്തിയ നാടകമാണ് രജിത് കുമാറിനെ പുറത്താക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. ബിഗ് ബോസ് മത്സരാര്ഥികളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർഥിയാണ് രജിത് കുമാർ അങ്ങനെ ഒരാളെ പെട്ടെന്ന് ഷോയിൽ നിന്നും പണിഷ്‌മെന്റിന്റെ മറവിൽ പുറത്താക്കിയത് പ്രേക്ഷകർ അംഗീകരിച്ചില്ല എന്ന് മാത്രമല്ല സോഷ്യൽ മീഡിയയില് ഏഷ്യാനെറ്റ് ഓഫിസിലും വരെ രജിത്ത് ആരാധകർ പ്രതിഷേധം അറിയിച്ചു.

രജിത് കുമാറിനെ പുറത്താക്കാനുള്ള സാഹചര്യം ഉണ്ടായില്ല എന്ന് പ്രേക്ഷകർ പറയുന്നു മുളക് കണ്ണിൽ തേച്ചിട്ടുണ്ടെങ്കിൽ അത് സീക്രട്ട് ടാസ്ക് ആണെന്ന് പ്രേക്ഷകർ തറപ്പിച്ച് പറയുന്നു. എന്നാൽ ഏഷ്യാനെറ്റിന്റെ പുതിയ പ്രമോ വീഡിയോയിൽ താൻ ചെയ്തതാണെന്നും തെറ്റാണെന്നും പശ്ചാത്തപിക്കുന്നതായും രജിത്ത് കുമാർ പറയുന്നു. രേഷ്മയോട് മാപ്പ് പറഞ്ഞിട്ട് പോകാനാണ് ഞാൻ നിൽക്കുന്നതെന്നും രജിത്കുമാർ അവതാരകനായ മോഹൻലാലിനോട് പറഞ്ഞു. കണ്ണിൽ മുളക് തേച്ചതും മറ്റും ഏഷ്യാനെറ്റിന്റെ സീക്രട്ട് ടാസ്ക് ആണെന്ന് ആരോപണം വന്നിരുന്നെന്ന് മോഹൻലാലും പറയുന്നു അത് അങ്ങനെ ഒരു ടാസ്ക് ആയിരുന്നോ എന്ന് രജിത് കുമാറിനോട് മോഹൻലാൽ ചോദിക്കുകയും അതിനുള്ള മറുപടിയയാണ് രജിത് കുമാർ പശ്ചാത്തപിക്കുന്നതായി പറഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു