ബിഗിൽ, മാസ്റ്റർ എന്നി സിമകൾക്ക് വിജയ് വാങ്ങിയ തുകയുടെ കാണക്കുകൾ ചൂണ്ടികാട്ടി നടി ഖുശ്‌ബു രംഗത്ത്

ബിഗിൽ സിനിമയ്ക്കായി വിജയ് വാങ്ങിയ പ്രതിഫലം 50 കോടിയും, മാസ്റ്ററിനു 80 കോടിയുമാണെന്നു കണക്കുകൾ പുറത്തുവിട്ട് തമിഴ് സിനിമാതാരം ഖുശ്‌ബു. നികുതിയുടെ കാര്യത്തിൽ വിജയ് വിട്ടുവീഴ്ച്ചകൾ നടത്തിയില്ലെന്നും ആദായ നികുതി വകുപ്പ് തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടതെന്നും ഖുശ്‌ബു തന്റെ ട്വിറ്റർ അകൗണ്ടിലൂടെ ട്വീറ്റ് ചെയ്തു. ഇരു സിനിമകളുടെയും പ്രതിഫലത്തിന്റെ നികുതി വിജയ് അടച്ചിട്ടുണ്ടെന്നു ആദായ നികുതി വകുപ്പ് ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് വിജയിയുടെ ഉറ്റ സുഹൃത്തായ ഖുശ്‌ബുവും ഇക്കാര്യം കാണിച്ചു കൊണ്ട് പുറത്തു വന്നത്.