രജിത്ത് കുമാറിനെ പുറത്തക്കി ഇനി ഏഷ്യാനെറ്റ് കാണില്ല ടീവി എറിഞ്ഞ് പൊട്ടിച്ച് യുവാവ്

ബിഗ്‌ബോസ് സീസൺ 2 വിൽ നിന്നും ഡോ രജിത്ത് കുമാറിനെ പുറത്താക്കിയതിൽ ആരാധകരുടെ പ്രധിഷേധം ഏഷ്യാനെറ്റിനും ബിഗ്ബോസിനുമെതിരെ ഉയരുകയാണ്. രജിത് കുമാറിന്റെ കൈയൊടിച്ചപ്പോളും അയാളെ ക്രൂരമായി മർദിച്ചപ്പോളും ഒന്നും ബിഗ്ബോസ്സ് അവതാരകർക്ക് നൊന്തില്ല. ഒരു വിധിയുമില്ല. എന്നാൽ അദ്ദേഹം ചെറിയൊരു തെറ്റ് ചെയ്തപ്പോൾ അതിന് കാലു പിടിച്ചു മാപ്പ് പറഞ്ഞിട്ടും, രേഷ്മയുടെ കണ്ണുകൾ നഷ്ടപ്പെട്ടാൽ തന്റെ രണ്ടു കണ്ണുകളും ദാനം നൽകാമെന്നു പറഞ്ഞിട്ടും ബിഗ്ബോസ്സോ രേഷ്മയോ മാപ്പാക്കാൻ തയ്യാറായില്ല. ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ മനസ്സിൽ എന്നും ഉണ്ടാകും രജിത് സർ, സർ ഞങ്ങൾക്ക് ഉയിരാണ്. തുടങ്ങിയ നിരവധി കമന്റുകളും പോസ്റ്റുകളും മറ്റുമായാണ് ആരാധകർ തങ്ങളുടെ പ്രധിഷേധം ഏഷ്യാനെറ്റിനോടും മോഹന്ലാലിനോടും ബിഗ്‌ബോസിനോടും അറിയിച്ചത്.

സർ ഇല്ലെങ്കിൽ ഇനി ഞങ്ങൾ ബിഗ്‌ബോസ് കാണില്ല, ഏഷ്യാനെറ്റ്‌ ചാനലിന്റെ ഒരു പ്രോഗ്രാമും ഞങ്ങൾ കാണില്ല.. എന്ന് തുടങ്ങിയ വാചകങ്ങളുമായി ലക്ഷക്കണക്കിന് വരുന്ന ആരാധകരാണ് രംഗത്തെത്തിയത്. രജിത് സാറിനെ പുറത്താക്കിയതിന്റെ മനോവിഷമത്തിലും ചാനലിനോടും പരിപാടിയോടുമുള്ള ദേഷ്യത്തിന്റെയും ഭാഗമായി ഒരു ആരാധകൻ അദ്ദേഹത്തിന്റെ 42 ഇഞ്ച് സൈസ് ഉള്ള ടിവി പോലും എറിഞ്ഞു പൊട്ടിച്ചു. രജിത് സർ എന്റെ ജീവനാണ് അദ്ദേഹത്തെ പുറത്താക്കിയഏഷ്യാനെറ്റ്‌ ചാനൽ ഇനി ഞാനോ എന്റെ കുടുംബമോ ഒരിക്കലും കാണില്ല.. ബിഗ്‌ബോസ് ടാസ്കിൽ വെച്ച് അദ്ദേഹത്തിന്റെ കൈയൊടിച്ചപ്പോൾ ഈ വിധികർത്താക്കൾ എവിടെയായിരുന്നു.. അന്ന് ആർക്കും കൈയൊടിച്ചവർക്കെതിരെ വിധി നടപ്പാക്കണ്ടായിരുന്നോ.. എന്ന് തുടങ്ങിയ ചോദ്യങ്ങളുമായാണ് ആരാധകൻ തന്റെ ടി വി പോലും തല്ലിപൊട്ടിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു