രജിത്ത് കുമാറിനെ തപ്പി പോലീസ് ആറ്റിങ്ങലിലെ വീട്ടിലെത്തി

തിരുവനന്തപുരം: ബിഗ്‌ബോസ് സീസൺ 2 മത്സരാർത്ഥിയായിരുന്ന ഡോക്ടർ രജിത്ത് കുമാറിനെ അന്വേഷിച്ചു പോലീസ് ഇന്ന് വൈകിട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇന്നലെ കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ രജിത്ത് കുമാറിനെ കാണാനായി പതിനായിരങ്ങളാണ് എത്തിയത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്നുള്ള സർക്കാർ നിർദ്ദേശത്തെ എതിർത്തുകൊണ്ടാണ് ആരാധകർ എത്തിയത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശികളായ നിബാസ്, മുഹമ്മദ്, അഫ്സൽ എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും നിരവധി ആളുകൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

രജിത്ത് കുമാറിനെ പിടികൂടാനായാണ് പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അന്വേഷണത്തിനൊടുവിൽ രജിത്ത് കുമാർ ഒളിവിലാണെന്ന് മന്ത്രി വി എസ് സുനിൽ കുമാർ വ്യക്തമാക്കി. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ അപ്പാടെ അവഗണിച്ചവർക്കെതിരെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കർശന നടപടിയെടുക്കുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. രജിത്ത് കുമാറിന്റെ വീട് അടച്ചിട്ടിരിക്കുന്നതിനാൽ അത് വൃത്തിയാക്കുന്നതിനായി സമയം എടുക്കുന്നതുകൊണ്ട് അദ്ദേഹം ആലുവയിൽ താമസിക്കുകയാണെന്നും പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു