അച്ഛനും അപ്പൂപ്പനും ഭാര്യയുണ്ട്: എനിക്കും ഇപ്പോൾ ഭാര്യ വേണം.. ഭാര്യ

ഇന്നത്തെ കാലത്ത് നാം സമൂഹ മാധ്യമങ്ങളിലൂടെ കൊച്ചു കുട്ടികളുടെ നിരവധി കുറുമ്പ് വീഡിയോകൾ കാണുന്നുണ്ട്. ഇപ്പോൾ ഇതാ ഒരു ചെറിയ കുട്ടി വീട്ടിൽ അമ്മയോട് ഭയങ്കര വഴക്കാണ്. അവന് ഒരു ഭാര്യയെ വേണമെന്നാണ് പറയുന്നത്. ഇക്കാര്യം തന്റെ അമ്മയോടാണ് കുട്ടി പറയുന്നത്. തുടർന്ന് അമ്മയുടെ മറുപടി ഇങ്ങനെയാണ്. മോനു ഭാര്യയെ കിട്ടാനുള്ള പ്രായമൊന്നും ആയിട്ടില്ലെന്നും, പക്ഷെ കുട്ടി ഒരുതരത്തിലും സമ്മതിക്കുന്നില്ല. അവനു ഭാര്യയെ കിട്ടിയേ മതിയാകൂ. എന്തിനാണ് ഇപ്പോൾ ഭാര്യയെന്ന് ചോദിച്ചപ്പോൾ അച്ഛനും അപ്പൂപ്പനും വരെ ഭാര്യയുണ്ടെന്നും അതുകൊണ്ട് എനിക്കും ഭാര്യ വേണമെന്നാണ് അവന്റെ മറുപടി.

ചെക്കൻ കൊള്ളാം ?

അച്ഛന് അപ്പൂപ്പന് എല്ലാം #ഭാര്യയുണ്ട് എനിച്ചു മാത്രം ഇല്ല എനിച്ചു ഇപ്പോൾ വേണം ഒരു #ഭാര്യ ???

Variety Media द्वारा इस दिन पोस्ट की गई सोमवार, 16 मार्च 2020

അമ്മ ഒടുവിൽ ആശ്വസിപ്പിക്കാനായി പറഞ്ഞത് ഇങ്ങനെയാണ്. നാളെ ഓഫീസിൽ പോയിട്ട് വരുമ്പോൾ മോന്റെ സൈസിലുള്ള ഒരു ഭാര്യയെ മാർക്കറ്റിൽ കിട്ടിയാൽ മേടിച്ചു കൊണ്ട് വരുമെന്നാണ്. അപ്പോൾ അവന്റെ മറുപടിയിങ്ങനെ. മാർകറ്റിൽ ഭാര്യയെ ഒന്നും കിട്ടില്ലെന്നും, അവിടെ മീനൊക്കെയല്ലേ കിട്ടുകയുള്ളുവെന്നും ആയി. എന്നിട്ടും അവന്റെ വഴക്ക് തീർന്നില്ല. ഭാര്യയെ കിട്ടിയേ മതിയാവൂ എന്ന വാശിയിൽ തന്നെ ഉറച്ചു നിന്നു. സമൂഹ മാധ്യമങ്ങളിൽ അമ്മയുടെയും മോന്റെയും വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.