എന്തിനാണ് രജിത്ത് കുമാറിനെ ആളുകൾ ഇങ്ങനെ സ്നേഹിക്കുന്നത് ; കിടിലൻ ഫിറോസിന്റെ വാക്കുകൾ വൈറലാകുന്നു

ബിഗ്‌ബോസ് സീസൺ 2 വിൽ നിന്നും രജിത്ത് കുമാറിനെ പുറത്താക്കിയ സംഭവത്തിൽ അദ്ദേഹത്തിന്റെ നന്മകളും, ലക്ഷക്കണക്കിന് വരുന്ന ആരാധകർ വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ആ വ്യെക്തിയെ നെഞ്ചിലേറ്റിയെങ്കിൽ, അദ്ദേഹം പുറത്തായപ്പോൾ സ്ത്രീകളും, കുട്ടികളും, മുതിർന്നവരുമടക്കമുള്ള ലക്ഷക്കണക്കിന് വരുന്ന ആളുകൾ വിഷമിക്കുന്നതും തങ്ങളുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി അറിയിക്കുന്നതും നാം കണ്ടതാണ്. ഡോ രജിത്ത് കുമാറിനെ കുറിച്ചു കിടിലം ഫിറോസ് ഓരോ പോയിന്റും അക്കമിട്ട് നിരത്തിയ വാക്കുകൾ വായിക്കാം…

(off topic ആണ് .പക്ഷേ പ്രസക്തമായ ഒരന്വേഷണം ആണ് താനും) എന്തുകൊണ്ടാണ് Dr.രെജിത് കുമാറിന് ഇത്രമാത്രം ആരാധകരുണ്ടാകാൻ ? അതിത്രമേൽ പ്രശ്നമാകാൻ ? പരിധികൾക്കപ്പുറം അത് വളരാൻ ??

കൊറോണക്കാലത്ത് ഇത്രമേൽ വിവാദങ്ങളിൽ ചെന്നുപെട്ട സെൻസേഷണൽ വാർത്തകൾ എന്താണെന്നു അന്വേഷിച്ചുനോക്കണമല്ലോ. ഉത്തരങ്ങളറിയണമെങ്കിൽ ബിഗ് ബോസ്സിന്റെ ഉള്ളിലെ 70 ദിവസങ്ങളിലെ രജിത് കുമാറിനെ നമ്മൾ തിരയണം ! വെളിവില്ല എന്ന് ആക്ഷേപിക്കപ്പെടുന്ന ഫാൻസ്‌ മാത്രമല്ല ,വളരെ ജെനുവിനായ ഒരുപാടു കുടുംബങ്ങളും, പലപ്രായക്കാരായ സ്ത്രീകളും, കുട്ടികളും ഒക്കെ എന്തുകൊണ്ട് രജിത് സർ പുറത്തായപ്പോൾ ഇത്ര വേദനിച്ചു എന്നറിയാനായി ശ്രമിച്ചുനോക്കി. അത്ഭുതപ്പെടുത്തുന്ന ഒരു ട്രാൻസ്ഫോർമേഷനാണ് കാണാനായത്. BIG BOSS ന് മുന്നേ വിവാദനായകനായ, സ്യുഡോ സയൻസിന്റെയും സ്ത്രീവിരുദ്ധതയുടെയും വക്താവായ ,ചാനലുകളിൽ വന്നിരുന്നു വിഡ്ഢിത്തം വിളമ്പുന്നു എന്ന് പലവട്ടം പറയപ്പെട്ട വെളുത്തു നീണ്ട താടിയും തൂവെള്ള തലമുടിയുമുള്ള വയസ്സനായ ആ രജിത് കുമാറിനെ മലയാളികൾ BIG BOSS വീടിനുള്ളിൽ കണ്ടില്ല!!! പകരം കണ്ടത്: പൊതുസമൂഹത്തിന്റെ പൊതുവായ ഇഷ്ടങ്ങളുടെ ഒരു മാതൃകാ പുരുഷനെ !!

1.തീർത്തും അനാഥനായ ഒരു മധ്യവയസ്‌കൻ.

2.അമ്മയുടെ ഓർമകളിൽ വിതുമ്പുന്ന ഒരു മകൻ !

3.അദ്ദേഹം പഠിപ്പിക്കുന്ന കോളേജിലെ വിദ്യാർത്ഥികളുടെ വഴികാട്ടിയും ,അദ്ധ്യാപകരുടെ പ്രിയപ്പെട്ടവനുമായ ഒരാൾ !

4.എണ്ണമില്ലാത്തത്ര വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിച്ച അദ്ധ്യാപകൻ !പ്ലസ് ടു ക്ലാസ്സുകളിലെ പുസ്തകങ്ങൾ എഴുതിയ ആൾ !!

5.അമ്മയ്ക്കുവേണ്ടി ജീവൻ പോലും ത്യാഗം ചെയ്യാൻ സന്നദ്ധനാകുന്ന ഈ കാലത്തെ മാതൃകാ മകൻ !!ഷോയിലേക്ക് വന്നുചേർന്ന ഒരു സ്ത്രീക്ക് അദ്ദേഹത്തോടു അടുപ്പം സ്ഥാപിക്കാനുള്ള ശ്രമം രജിത് കുമാറിന്റെ പേര് വേണുവേട്ടൻ എന്നാക്കി മാറ്റൽ വരെയെത്തിച്ചു! പുറകെ നടക്കാൻ ആളുണ്ടായപ്പോ, അതിനെ ഒരുകൈ അകലത്തിൽ മാന്യതയോടെ, പക്വതയോടെ അയാൾ കൈകാര്യം ചെയ്തപ്പോൾ പ്രേക്ഷകന് പിന്നെയും റോക്കറ്റ്‌പോലെ കുതിച്ചുയർന്ന ഇഷ്ടം !!

6.എന്തു ചെയ്യുന്നതും തന്നെക്കൊണ്ട് ദൈവം ചെയ്യിക്കുന്നതാണ് എന്ന് ഒരുപാടുവട്ടം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വേദാന്ത പണ്ഡിതൻ കൂടിയായ ദൈവ വിശ്വാസി !!!!അതിൽ കൂടുതൽ ഒരു സാധാരണമലയാളിക്ക് ഇഷ്ടപ്പെടാതിരിക്കേണ്ട കാരണമെന്താണ്? പോരാഞ്ഞിട്ട് നിരീശ്വരവാദിയായ ഒരു മത്സരാർത്ഥിയുടെ ആജന്മ ശത്രുവും കൂടിയായി പരിണമിച്ചപ്പോൾ ആൾക്കാർക്കിഷ്ടം പിന്നെയും കൂടി !!

7.17 പേരുടെ കൂട്ടത്തിൽ മറ്റു 16 പേരും ചേർന്ന് ഒറ്റപ്പെടുത്തി തുടങ്ങിയിടം മുതൽ രജിത് സർ വിജയിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെയോ, അറിവിനേയോ, പ്രായത്തെയോ ബഹുമാനിക്കാത്ത തീരെ മോശം രീതിയിലും ഭാഷയിലും ആംഗ്യങ്ങളിലും പ്രായത്തിൽ ഇളയവരും, അറിവിൽ പരിമിതരുമായവർ ഒറ്റപ്പെയുത്തിയപ്പോൾ Dr.രജിത് കുമാർ എന്ന ബുദ്ധിരാക്ഷസൻ ഒറ്റയ്ക്ക് ക്യാമെറകളോടും, ചിന്നു എന്ന പാവക്കുട്ടിയോടും, പലപ്പോഴും തന്നോടുതന്നെയും എന്ന പോലെ പ്രേക്ഷകനുമായി സംവദിക്കാൻ തുടങ്ങി .അത് അദ്ദേഹത്തിനും പ്രേക്ഷകർക്കും ഒരു ശീലമായി തുടങ്ങിയിടത്ത് മറ്റുള്ള മത്സരാർഥികൾ അയാളൊറ്റക്ക് ക്യാമെറയിൽ സംസാരിക്കുന്നതിനെ എതിർത്തു !! ഫലമോ? പ്രേക്ഷകരെ എതിർത്തതിനു തുല്യമെന്നോണമായി അത്. രജിത് സാറിന്റെ ആരാധകർ കൂടിയതും മറ്റുള്ളവരെ പ്രേക്ഷകർ എതിർത്തു തുടങ്ങിയതും ക്രൂരമായ ഒറ്റപ്പെടലിലൂടെ രജിത് കടന്നുപോയത് കണ്ടുള്ള സഹതാപ തരംഗത്തിൽ തന്നെയാകണം.

8.പലപ്പോഴായി,ശരീരത്തിന്റെ പല ഭാഗത്തും ചതവും മുറിവും വച്ചുകെട്ടും ഒടിവും ഒക്കെയായി 70 ദിവസങ്ങൾ വീടിനുള്ളിൽ നിന്ന ഒരു മത്സരാർഥിയായിരുന്നു ഡോക്ടർ രജിത് കുമാർ. ക്രൂരമായ ശാരീരിക ആക്രമണങ്ങളെ ആ മനുഷ്യൻ നേരിട്ടു. അതുകണ്ടിരിക്കുന്ന മനുഷ്യത്വമുള്ള ഒരാൾക്ക് അയാളോട് അടങ്ങാത്ത ഇഷ്ടം തോന്നിപ്പോകും. അതാകണം രജിത് സാർ “ഉയിർ “പ്രയോഗത്തിലേക്ക് ഉയർന്നത്.

9.ആവശ്യമുള്ളിടത്തും, ആവശ്യമില്ലാത്തിടത്തും സ്ക്രീൻ പ്രെസെന്റ്സ് നിറക്കാനും, ഓരോദിവസത്തേയും ഷോ കണ്ടന്റ് മികച്ചരീതിയിൽ അവതരിപ്പിക്കാനും രജിത് സർ കൃത്യമായി ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അയാളെ കാണാൻ മാത്രമായി BIGBOSS ഷോ കാണുന്നവരുടെ എണ്ണവും കൂടി !

10.നമ്മൾ പുറത്തറിഞ്ഞിരുന്ന തർക്കക്കാരനായ രജിത്കുമാറായിരുന്നില്ല വീഡിയോ കാണുമ്പൊൾ ഉള്ളത് !പകരം, മൃദുഭാഷിയായ, വളരെ ശാന്തനായ, ഒരുകടലോളം വെറുപ്പുമായി എതിരാളികൾ കൂട്ടം ചേർന്നുവരുമ്പോഴും, മനോഹരമായി ചിരിച്ചു നിൽക്കുന്ന ഒരാൾ !!!!!!ഫാൻസ്‌ ഉറപ്പായും കൂടില്ലേ?

11.മത്സരത്തിന്റെ ഒരുഘട്ടം വരെ മറ്റു മത്സരാർഥികൾക്ക് ഇദ്ദേഹത്തിന്റെ സപ്പോർട്ടിനെപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല!! അവതാരകനായ ലാലേട്ടൻ കുറച്ചു പ്രേക്ഷകരുമായി വാരാന്ത്യങ്ങളിൽ എത്തുമ്പോളൊക്കെ ഇദ്ദേഹത്തിന്റെ പേരുപറഞ്ഞാൽ ലാലേട്ടന്റെ മുന്നിലിരിക്കുന്ന ജനക്കൂട്ടം കയ്യടിക്കുന്നതും ആർപ്പുവിളിക്കുന്നതും കണ്ടാണ് മറ്റുള്ളവരുടെ കണ്ണു തള്ളുന്നത് !!

12.ആ 70 ദിവസവും അയാൾ ആരോടും ഇപ്പറയപ്പെടുന്ന ശാസ്ത്ര അബദ്ധങ്ങൾ വിളമ്പുകയോ, തന്റെ അറിവ് പ്രകടിപ്പിക്കാൻ അവസരങ്ങളുണ്ടായിട്ടും പരിധിക്കപ്പുറം പോവുകയോ ചെയ്തില്ല. പക്വതയാർന്ന ആ പെരുമാറ്റം പിന്നെയും ആരാധകരെ കൂട്ടി. വോട്ടിങ് ലെവലിൽ റെജിത്കുമാറിന്റെ റേറ്റിങ് മറ്റുമത്സരാർഥികൾക്ക് തീണ്ടാപ്പാടകലെയായി മാറി.

13.അയാളോടുള്ള ഇഷ്ടക്കൂടുതൽ, ബിഗ് ബോസ് ഷോയിൽ അയാളെ എതിർക്കുന്നവരോടുള്ള വെറുപ്പായി പരിണമിച്ചതാണ് നമ്മൾ കണ്ട സൈബർ അറ്റാക്കുകൾ എന്നുവേണം കരുതാൻ. ഒറ്റക്കിരുന്നു സംസാരിക്കുന്ന ഒരു വയസ്സൻ എന്ന ഭാവത്തിൽ രജിത് സംസാരിച്ചുകൊണ്ടിരുന്നത് ലക്ഷക്കണക്കിന് പ്രേക്ഷകരോട് നേരിട്ടായിരുന്നതിനാൽ എല്ലാവർക്കും അയാൾ സ്വന്തം വീട്ടിലെ ആരോ ആയി മാറി. മറ്റെല്ലാ മത്സരാർഥികൾക്കും പ്രേക്ഷകർ തേർഡ് പാര്ടീസോ, വോട്ടിങ് മെഷീൻസോ മാത്രമാണെന്ന് ഒരു തോന്നൽ അതിലൂടെ ഉടലെടുത്തു!

14. 65 ദിവസങ്ങൾക്കപ്പുറം ഒരു ടാസ്കിൽ രജിത് കുമാറിന് ചരട് വിട്ടുപോയി!!! ഷോ മുടങ്ങാതെ കാണുമായിരുന്നവരൊക്കെ വായുംതുറന്നു ഇരുന്നുപോയി!!! കണ്ണിനുമുന്നിൽ കണ്ടിട്ടും ഒരാൾക്കും രജിത് സർ അങ്ങനെചെയ്യില്ല എന്ന വിശ്വാസമായിപ്പോയി !!ലാലേട്ടനും ബിഗ്‌ബോസ്സുമൊക്കെ കുറ്റക്കാരാണെന്നും രജിത് നന്മയുള്ള മനുഷ്യനാണെന്നും പ്രേക്ഷകൻ വാദിച്ചു തുടങ്ങി!! രജിത് സർ താത്കാലികമായി ഷോയിൽനിന്നും പുറത്താക്കപ്പെട്ടു!!! പ്രേക്ഷകസമൂഹം താത്കാലികമായി ഉറക്കത്തിൽ നിന്നും പുറത്താക്കപ്പെട്ടു!!!ഏഷ്യാനെറ്റ് മാത്രം റേറ്റിങ് ചാർട്ടിൽ ഒന്നാം സ്ഥാനത്തു നിന്നു!! രജിത് സർ ഒരു പെൺകുട്ടിയുടെ കണ്ണിൽ മുളകു തേച്ചു!!!

15. മൂന്നു ദിവസം ഒരു വിവരവുമില്ല!! ജനം ചാനലിലേക്കും ലൊക്കേഷനിലേക്കും ഒക്കെ പരിഭ്രാന്തരായി വിളിച്ചു തുടങ്ങി അപ്പോളേക്കും. ഞങ്ങടെ രജിത് സാർ എവിടെ!!! ഈ ചോദ്യമായിരുന്നു എങ്ങും. മൂന്നു ദിവസത്തിന് ശേഷം ലാലേട്ടൻ വന്നപ്പോൾ അദ്ദേഹത്തെ ബിഗ്‌ബോസിന്റെ ഏകാന്ത തടവറയിൽ അടച്ചിരുന്നു എന്നദ്ദേഹം പറയുന്നു !ഇഷ്ടപ്പെട്ടിരുന്നവർ തകർന്നുപോകുന്നു. ഉപദ്രവിക്കപ്പെട്ട കുട്ടിയുടെ അച്ഛനോടും അമ്മയോടും മാപ്പ് പറയാൻ ആവശ്യപ്പെടുന്നു. ഫോണിൽ കണക്ടായ അവരോടു രജിത് സർ താഴ്മയായി മാപ്പ് പറയുന്നു. അവർ അംഗീകരിക്കുന്നു.. ഉപദ്രവിക്കപ്പെട്ട കുട്ടിയോട് വാക്കുകൾ കൊണ്ട് കാലുപിടിച്ചു മാപ്പ് പറയുന്നു!! ആക്കുട്ടി അംഗീകരിക്കുന്നു. ഒറ്റ നിബന്ധനയിൽ – BIG BOSS വീട്ടിലേക്ക് ഇനി കയറ്റാൻ പറ്റില്ല!! ആരാധകരുടെ മാനസിക നില ഊഹിക്കാമല്ലോ!! ഒപ്പം എല്ലാ മത്സരാർഥികളോടും നന്നായി ഇടപെട്ടിരുന്ന ലാലേട്ടൻ അദ്ദേഹത്തോട് മോശമായി പെരുമാറിയതായൊരു വൈബ് ക്രിയേറ്റക്കപ്പെടുന്നിടത് രജിത് സർ കണ്ണു തുടച്ചു പുറത്തേക്ക് !!!!

ഇത്രയുമാണ് BIG BOSS ഷോ യിലെ ഡോക്ടർ രജിത് കുമാർ. ബാക്കി നമ്മൾ കണ്ടതാണ്. പുറത്തിറങ്ങിയപ്പോൾ തന്നെയാകണം തനിക്കിത്രയും ആരാധകരുണ്ടായി എന്ന് പുള്ളിക്കാരനും മനസ്സിലായത് !! അതാസ്വദിക്കുന്ന തിരക്കിൽ അദ്ദേഹവും ,ഇഷ്ടം കൊടുക്കുന്ന തിരക്കിൽ ആരാധകരും കൊറോണയെ അങ്ങ് മറന്നിടത്താണ് അടുത്ത തെറ്റ് ! പിന്നെ അറസ്റ്റായി, ജാമ്യമെടുക്കലും സന്ദേശം നൽകലുമായി! സന്ദർശകർക്ക് വിലക്കായി!!വ്യാജ വാർത്തകളായി! രെന്തുപറഞ്ഞാലും സൈബർ ആക്രമണമായി ,ലാലേട്ടൻ 40 വർഷങ്ങൾ ചെയ്തതുപോലും തള്ളിപ്പറയലായി, ഏഷ്യാനെറ്റ് റേറ്റിംഗ് ഇടിക്കലായി!! ഒരേ അങ്കം.

Dr.രജിത് സർ നോട് സ്നേഹത്തോടെ പറയട്ടെ: താങ്കൾ മുളക് കൈയിലെടുക്കുന്നതിനു തൊട്ടുമുന്നേവരെയുള്ള BIG BOSS ലേ ഇമേജ് സൂക്ഷിക്കണം. അതിലാണ് താങ്കൾക്ക് ഇത്രമേൽ പ്രിയപ്പെട്ടവരുണ്ടായത്. ആ രജിത് കുമാറിനെയാണ് ജനങ്ങൾക്കിഷ്ടം. ശാസ്ത്ര വിരുദ്ധമെന്ന് ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്ന പ്രഭാഷണങ്ങളെക്കാൾ ,സ്ത്രീവിരുദ്ധമെന്ന് സ്ത്രീകൾ തന്നെ കൂവിക്കാണിക്കുന്ന പ്രസംഗങ്ങളെക്കാൾ, ആൾക്കൂട്ട ആക്രമണ വേദിയായ ചാനൽ ചർച്ചകളെക്കാൾ താങ്കൾക്ക് നല്ലത് ഇതല്ലേ ?അധികാരികളുടെ കണ്ണിലെ കരടായി താങ്കൾ മാറാൻ കാരണം തന്നെ താങ്കളുടെ പ്രസ്തുത പ്രസംഗങ്ങളാണ്. താങ്കൾ പറഞ്ഞപോലെ എല്ലാവരും വെറുത്തിരുന്ന രെജിത്തിൽ നിന്നും ലക്ഷക്കണക്കിന് പേർ ഇഷ്ടപ്പെടുന്ന Dr.രെജിത്കുമാർ ആയുള്ള മാറ്റമാണിപ്പോൾ. താങ്കളെ ഇനിയും വിധി വേട്ടയാടാതെ ഉയരങ്ങളിലേക്ക് പോകാൻ ആത്മാർത്ഥമായും ആശംസിക്കുന്നു.
ഒന്നുകിൽ താങ്കളെ ഇത്രയും നാൾ-BIG BOSSnu മുൻപ് വരെ മാധ്യമങ്ങൾ നല്ലവനായ ഉണ്ണി ആയല്ല പരിചയപ്പെടുത്തിയത്. അല്ലെങ്കിൽ BIG BOSS ലെ 60-65 ദിവസങ്ങളോളം താങ്കൾ സൂക്ഷിച്ച ആ നന്മ മറ്റാരും ശ്രദ്ധിക്കാതെ പോയി!! ഇനി Dr.Rejith Kumar വിവാദങ്ങളുടെ തോഴൻ ആകാതെ വേണുവേട്ടനായി അങ്ങട് വാഴുന്നതല്ലേ നല്ലത് ? താങ്കളുടെ എപ്പിസോഡുകളൊക്കെ കണ്ടപ്പോൾ താങ്കളെ ഇഷ്ടപ്പെടുന്നൊരാൾ എന്ന നിലയിൽ ചോദിച്ചതാണ്.

ഇനി ഫാന്സുകാരോട് ! എന്ത് പറയാനാണ് !!കൊറോണയുടെ കാലത്ത്, അങ്ങേരു വന്നിറങ്ങിയപ്പൊത്തന്നെ പിടിച്ചു ഒരു കേസുകൂടി പിടലിക്ക് വയ്ക്കണ്ടാരുന്നു. സംഗതി എന്താന്നറിയുവോ? നിങ്ങൾ BIG BOSS ഇൽ കണ്ട രജിത് സാർ ചിലപ്പോ ഒറിജിനായിരിക്കും. പക്ഷേ ഉപരിപ്ലവ സമൂഹം അറിയുന്ന Dr.Rejith Kumar ഇങ്ങനല്ല. എന്തുചെയ്താലും അബദ്ധമാകുന്ന, സ്ത്രീ വിരുദ്ധനായ ഒരാളാണ് !അവർ ബിഗ് ബോസ് കണ്ടിട്ടില്ലല്ലോ. അപ്പോപ്പിന്നെ അവരെയും കുറ്റപ്പെടുത്താനാകില്ല. അതുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ ഭാവിജീവിത പദ്ധതികൾക്കു സപ്പോർട്ടൊക്കെ കൊടുത്തു സന്തോഷത്തോടെയൊക്കെ അങ്ങ് പോകാം. എവിടൊക്കെയോ കണ്ടതുപോലെ അദ്ദേഹത്തിനെ ഒറ്റപ്പെടുത്തിയ മത്സരാർത്ഥികളെ സൈബർ അറ്റാക്ക് ചെയ്താലും,
അദ്ദേഹം കാരണം വിഷമിച്ച മത്സരാർത്ഥിയെ തേജോവധം ചെയ്താലുമൊക്കെ കേസ് നമ്മടെ വേണുവേട്ടനെ വരുള്ളൂ! നല്ല അർത്ഥത്തിൽ ആത്മാർഥതയോടെ സത്യസന്ധമായി പറഞ്ഞതാണ്. ഫിറോസ് കുന്നുംപറമ്പിലിനെ മുഖ്യധാരയിൽ നിന്നും ഇല്ലാണ്ടാക്കിയത് ആരാന്നു ചോയ്ച്ചാൽ ചിലപ്പോ അദ്ദേഹം തന്നെ പറയും -ആൾക്കാരുടെ ഇഷ്ടം ഒരുപാട് കൂടിപ്പോയപ്പോ എടങ്ങേറായതാണ് ന്ന്. അങ്ങനൊരവസ്ഥ Dr.Rejith കുമാറിന് വരണ്ട എന്നല്ലേ നിങ്ങളും ആഗ്രഹിക്കുള്ളു ? എല്ലാവർക്കും നല്ലതു മാത്രം വരട്ടെ.. പരക്കട്ടെ പ്രകാശം…