ബിഗ്‌ബോസ് താരം രജിത്ത് കുമാർ സിനിമയിൽ നായകവേഷമണിയുന്നു: ഷൂട്ടിംഗ് അമേരിക്കയിൽ

ബിഗ്ബോസ്സ് സീസൺ 2 വിലെ മത്സരാർഥിയും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടുകയും ചെയ്ത ഡോ രജിത്ത് കുമാർ രണ്ട് മലയാളം സിനിമകളിൽ പ്രാധാന വേഷം ചെയ്യാൻ ഒരുങ്ങുന്നു. അതിൽ ഒരു ചിത്രം അമേരിക്കയിലാണ് ഷൂട്ടിംഗ് നടക്കുക. അതിന്റെ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടു കഴിഞ്ഞു. അഞ്ജലി എന്ന പേരിലുള്ള സിനിമ ആറ്റിങ്ങൽ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രജിത്തിനെ കൂടാതെ ബിഗ്‌ബോസിലെ പവനും സിനിമയിൽ റോൾ കൊടുക്കുന്നുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

ബിഗ്‌ബോസിൽ നിന്നും രേഷ്മയുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് അദ്ദേഹം പുറത്താക്കുന്നത്. പുറത്തായതിനെ തുടർന്ന് ആരാധകരുടെ കടുത്ത പ്രധിഷേധം സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഉയർന്നു വന്നിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആളുകൾ ഒന്നിച്ചു കൂടരുതെന്നുള്ള സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങളെ പോലും തള്ളിക്കൊണ്ടാണ് ആരാധകർ അദ്ദേഹത്തെ കാണാനെത്തിയത്. തുടർന്ന് പോലീസ് സംഭവത്തിൽ നടപടിയെടുക്കുകയും രജിത്ത് കുമാറിനെ അടക്കമുള്ള ചില ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു