കോവിഡ് 19: സിനിമാതാരം മമതാ മോഹൻദാസ് ഐസലേഷനില്‍

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ലോകത്തിലുള്ള സകലമാന ആളുകളും. ദിനംപ്രതി വൈറസിന്റെ വ്യാപ്‌തി വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ട് ആളുകൾ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഇപ്പോൾ മലയാള സിനിമ താരമായ മമത മോഹൻദാസും സ്വയം ഹോം ഐസുലേഷനിൽ കഴിയുകയാണ്. ഇത് സംബന്ധിച്ചുള്ള കാര്യം മമത തന്നെ തന്നെ സോഷ്യൽ മീഡിയ അകൗണ്ട് വഴി അറിയിക്കുകയായിരുന്നു.

കൊറോണ വൈറസ് പടരുന്ന സമയത്താണ് മമത വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തിയത്. തുടർന്ന് 14 ദിവസം ഹോം ഐസുലേഷനിൽ കഴിയണമെന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മമത ഈ തീരുമാനം എടുത്തത്. അമേരിക്കയിൽ നിന്നും മാർച്ച്‌ 17 നാണ് മമത കൊച്ചിയിലെ വീട്ടിൽ എത്തിയത്.