(WATCH VIDEO) കോവിഡ് 19: കോഴിക്കോട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഔട്ടോറിക്ഷാ തൊഴിലാളികൾക്ക് സഹായവുഹസ്തവുമായി സന്തോഷ്‌ പണ്ഡിറ്റ്‌

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് വടകരയിലെ ഔട്ടോ ഡ്രൈവർമാരെ നേരിൽ കണ്ടു അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ നല്‍കുകയും ചെയ്തുകൊണ്ട് സിനിമാതാരം സന്തോഷ്‌ പണ്ഡിറ്റ്‌. കൂടാതെ നിലവിലെ സാഹചര്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കോഴിക്കോട്ടെ ഔട്ടോറിക്ഷാ തൊഴിലാളികൾക്ക് തന്നാൽ കഴിയുന്ന വിധത്തിലുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.

Dear facebook family, കൊറോണാ വൈറസ് കാരണം അധികമാരും പുറത്തേക്ക് ഇറങ്ങുന്നില്ലല്ലോ. അതുകാരണം ഓട്ടോറിക്ഷാ ഡ്രൈവ൪മാരടക്കം അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികള് മുഴുവ൯ ബുദ്ധിമുട്ടുകയാണല്ലോ.

കോഴിക്കോട് വടകരയിലെ ചില ഓട്ടോറിക്ഷാ ഡ്രൈവ൪മാ൪ അവര് അനുഭവിക്കുന്ന വേദനകള് എന്നോട് പറയുകയും ഞാനവരെ നേരില് കാണുകയും ചെയ്തു. കഷ്ടപ്പെടുന്ന ചിലരുടെ ഒാട്ടോ റിപ്പയ൪ ചെയ്യുവാ൯ ചെറിയ സഹായങ്ങള് ചെയ്തു. തള൪ച്ച ബാധിച്ച് ഒാട്ടോ ഓടിക്കുവാ൯ ബുദ്ധിമുട്ടുന്ന ചില൪ക്ക് ഫാനും മറ്റു കുഞ്ഞു സഹായങ്ങളും ചെയ്തു. കുറച്ച് ഓട്ടോ ഡ്രൈവ൪മാ൪ക്ക് വീട്ടിലേക്കുള്ള കുറച്ച് ഭക്ഷണ സാധനങ്ങളും വാങ്ങി നല്കി.

ഇനിയും ഇതുപോലെ ജോലി ഇല്ലാത്തതു കാരണം തീ൪ത്തും കഷ്ടപ്പെടുന്ന ഓട്ടോറിക്ഷാ തൊഴിലാളികള് (കോഴിക്കോട് ജില്ല) ഉടനെ എന്നെ ബദ്ധപ്പെടണേ. ഏറ്റവും അ൪ഹരായവ൪ക്ക് ചില കുഞ്ഞു സഹായങ്ങള് ചെയ്തു തരുന്നതാണ്. (ഞാനും ഏറെക്കുറെ സാമ്പത്തിക ടൈറ്റിലാണേ. പുതിയ സിനിമയുടെ റിലീസ് കൊറോണാ കാരണംവൈകിയതാണ് എനിക്ക് പാരയായത്…)

(നന്ദി…ഷിജി ജി തണ്ണീ൪ പന്തൽ, സകേഷ് ജി, ഗണേഷ് കുരിയാടി ജി, രവി ജി എരഞ്ഞിക്കൽ, വിജീഷ് ജി ഓ൪ക്കാട്ടേരി)

അഭിപ്രായം രേഖപ്പെടുത്തു