ജനതാ കർഫ്യൂവിനു പിന്തുണയുമായി മലയാള സിനിമാ താരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനതാ കർഫ്യൂ ആഹ്വാനത്തിന് പിന്തുണയുമായി മലയാള സിനിമാതാരങ്ങൾ രംഗത്ത്. ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയാണ് രാജ്യത്തെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. എല്ലാവരും ഇതിൽ സഹകരിക്കണമെന്നും വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചു ദിവസമായി വീട്ടിൽ തന്നെയാണ്. കോവിഡ് വൈറസ് നമ്മുടെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തപ്പോൾ മുതൽ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായി വീട്ടിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശം നാം പാലിക്കണം. ഈ സമയത്ത് രാഷ്ട്രീയം നോക്കേണ്ട സമയമല്ല. കൊറോണ വൈറസ് ആളുകളുടെ വലിപ്പമോ ചെറുപ്പമോ നോക്കി പടരുന്ന ഒന്നല്ല. അടിയന്തിര സാഹചര്യം വന്നാൽ നേരിടാൻ വേണ്ടിയുള്ള ഡ്രസ് റിഹേഴ്സലാണ് ജനതാ കർഫ്യൂ എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. അത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. വിമർശനമല്ല ജാഗ്രതയാണ് നമുക്ക് ഇപ്പോൾ ആവശ്യം. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു