ജനതാ കർഫ്യുവിന് ഞാനും ഉണ്ട് കൂടെ ; നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മമ്മുട്ടി

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങൾ സ്വമേധയാ കർഫ്യു ആചരിക്കണമെന്ന് പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച്‌ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരം മമ്മുട്ടി. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണമെന്നും മമ്മുട്ടി.

വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍ മമ്മൂട്ടി വീഡിയോയിൽ പറയുന്നു.
അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്,ശ്രീകുമാരന്‍ തമ്ബി, കമല്‍ ഹാസന്‍, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, തുടങ്ങി ഒട്ടനവധി സിനിമാ താരങ്ങളും ഇതിനോടകം കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു