(WATCH VIDEO) ഉടമയ്ക്ക് ആപത്ത് വരുമ്പോൾ സഹായവുമായി ഓടിയെത്തുന്ന കാളയിന്ന് ടിക് ടോക്കിൽ താരമാണ്

സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ടിക് ടോക് താരമായ ഇമ്രാൻ എന്നയാളുടെ കാള. ഇരുവരും മനോഹരമായി അവതരിപ്പിക്കുന്ന വീഡിയോകൾ ടിക് ടോകിൽ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും കാണുന്നത്. ഇമ്രാന്റെ ഉറ്റ സുഹൃത്ത്‌ കൂടിയാണ് ഈ കാള. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇമ്രാന്റെ എല്ലാ വീഡിയോകളും ഗ്രാമീണ അന്തരീക്ഷത്തിൽ ചെയ്തതാണ്. കാളയുടെ ഉടമയ്ക്ക് ഒരു ആപത്ത് ഉണ്ടാകുമ്പോൾ ഓടിയെത്തുന്നതടക്കമുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇന്ന് ഒട്ടുമിക്ക ചെറുപ്പക്കാരും ടിക് ടോക്കിൽ തങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചു ഉള്ള വീഡിയോകൾ ചെയ്യാറുണ്ട്. പലതും വൈറലാകാറുമുണ്ട്. പലരും തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചു ഉള്ള വീഡിയോകളാണ് ചെയ്യാറുള്ളത്. പാട്ട് പാടുകയും, ഡാൻസ് കളിച്ചും, കോമഡി പറഞ്ഞും, ആളുകൾക്ക് ഉപകാരപ്രദമായ ടിപ്പുകൾ പറഞ്ഞും അങ്ങനെ പല തരത്തിലുള്ള കാറ്റഗറിയിലുള്ള വീഡിയോകളാണ് പലരും ചെയ്യുന്നത്. കുഞ്ഞ് കുട്ടികളുടെ ടിക് ടോക് വീഡിയോകൾവരെ ഇന്ന് വൈറലാകുന്നത് നാം കാണുന്നതാണ്. അത്തരത്തിൽ ഒരു വ്യത്യസ്തമായ രീതിയിലാണ് ഇമ്രാന്റെ ടിക് ടോക് വീഡിയോ. ഇമ്രാനും തന്റെ കാളയുമായുള്ള ടിക് ടോക് വീഡിയോ കാണാം…