ഞാൻ ചുംബിച്ച കൈ മോഹൻലാൽ ഇനി കഴുകില്ലെന്ന് പറഞ്ഞു: ബിഗ്‌ബോസ് താരം മഞ്ജു പത്രോസ്

ബിഗ്ബോസ്സ് താരമായ മഞ്ജു പത്രോസിനെ ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി മഞ്ജു ജനങ്ങൾക്ക് മുന്നിലെത്തിയത്. ഷോയിലെ മികച്ച പ്രകടനം മഞ്ജുവിന് നിരവധി അവസരങ്ങൾ ഒരുക്കി കൊടുക്കുകയുണ്ടായി. തുടർന്ന് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമെല്ലാം നിരവധി അവസരങ്ങൾ ലഭിച്ചു. മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ പഞ്ചായത്ത്‌ സെക്രട്ടറിയായി അഭിനയിച്ച മോഹൻലാലിനെ ജീവന് തുല്യം സ്നേഹിക്കുന്ന സിസിലി എന്ന എൽ ഡി ക്ലർക്കിനെ വേഷമണിഞ്ഞത് മഞ്ജുവാണ്. മരിക്കുന്നതിന് മുൻപ് മോഹൻലാലിനെ ഒരുവട്ടം കാണണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നെന്നും മഞ്ജു പറയുന്നു. ആ ആഗ്രഹത്തിനായി ഒബ്രോൺ മാളിൽ മോഹൻലാലിന്റെ സിനിമ ഷൂട്ടിംഗ് നടന്നപ്പോൾ കാണാൻ ചെന്നിരുന്നു. എന്നാൽ ആളുടെ മുഖം കാണാൻ പറ്റിയില്ലെന്നും വെള്ള പാന്റ് ഇട്ട കാലു മാത്രമേ കാണാൻ സാധിച്ചുള്ളുവെന്നും മഞ്ജു പറയുന്നു. തുടർന്ന് കുറെ കാലം കഴിയുമ്പോൾ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരവുമായി സംവിധായകൻ ജിബു സർ വിളിക്കുകയും, ഒരു നിമിഷം സ്വപ്നം കാണുകയാണോ എന്ന് പോലും ചിന്തിച്ചു പോയെന്നും മഞ്ജു വെളിപ്പെടുത്തുന്നു.

ഒടുവിൽ സിനിമയിൽ അഭിനയിക്കാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തനിക്ക് ആക്‌സിഡന്റ് ഉണ്ടാകുകയും തലയ്ക്കും കവിളിനും മുട്ടിനുമെല്ലാം പരിക്കേൽക്കുകയും ചെയ്തു. ഒടുവിൽ കിട്ടിയ അവസരം നഷ്ട്ടപ്പെട്ടെന്നു കരുതിപോയി. പ്ലാസ്റ്റിക് സർജറി ചെയ്തു ഏകദേശം പരിക്കുകൾ നേരെയാക്കി. സിനിമയുടെ ഷൂട്ടിംഗ് അപ്പോളേക്കും തുടങ്ങിയിരുന്നു. സംവിധായകനെ വിളിച്ചു കാര്യം പറയുകയും വന്നു കാണാൻ ആവശ്യപ്പെടുകയും മുഖത്തെല്ലാം നീരും കരിവാളിപ്പും ഉണ്ടായിരുന്നെന്നും മഞ്ജു പറയുന്നു. തുടർന്ന് അതിനനുസരിച്ചു ഉള്ള മേക്കപ്പ് ചെയ്യുകയും ചെയ്തു. ഷൂട്ടിംഗ് നടക്കുന്നതിന്റെ തലേ ദിവസം ലാലേട്ടനെ കാണുകയും ആക്‌സിഡന്റ് പറ്റിയ കാര്യം ധരിപ്പിക്കുകയും ചെയ്തു. എല്ലാം ശരിയാകുമെന്നും ധൈര്യമായി മുന്നോട്ട് പോകാൻ നിർദേശം നൽകുകയും ചെയ്തു. കോമ്പിനേഷൻ ഷൂട്ടിംഗിനിടയിൽ സത്യം പറ കെട്ടിയോൻ ഇയാളെ വണ്ടിയിൽ നിന്നും തെള്ളിയിട്ടതല്ലേ എന്നൊക്കെ ചോദിക്കുമെന്നും മഞ്ജു പറയുന്നു.

എന്നാൽ ഷൂട്ടിംഗ് പെട്ടന്ന് തന്നെ കഴിഞ്ഞെന്നും ആ സമയം കൊണ്ട് ലാലേട്ടന്റെ കൈയിൽ നിന്നും ഔട്ടോഗ്രാഫ് വാങ്ങാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനോ ഒന്നും കഴിഞ്ഞില്ലെന്നും മഞ്ജു വെളിപ്പെടുത്തി. എന്നാൽ ലാലേട്ടന്റെ കൈയിൽ ഉമ്മ കൊടുക്കാൻ സാധിച്ചെന്നുളളതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഉമ്മ കൊടുത്തപ്പോൾ ലാലേട്ടൻ പറഞ്ഞത് ഇനി ഞാൻ ഈ കൈ കഴുകുന്നില്ല എന്നാണെന്നും മഞ്ജു പറയുന്നു. ലാലേട്ടനെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു, പക്ഷെ കൂടെ അഭിനയിക്കാനുള്ള അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷിക്കുന്നുവെന്നും ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാണിതെന്നും മഞ്ജു പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു