അഞ്ചുമണിയ്ക്കത്തെ കൈയ്യടിയിൽ വൈറസ് ഇല്ലാതാകുമെന്ന് മോഹൻലാൽ; വിമര്‍ശനവും ഉയരുന്നു

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യത്ത് ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തതിനു പിന്നാലെ വൈകിട്ട് അഞ്ചു മണിക്ക് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിനായി പാത്രങ്ങൾ തമ്മിലടിച്ചോ കൈകൊട്ടിയോ ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ചു കൊണ്ട് മോഹൻലാൽ രംഗത്ത്. കൈയടിച്ചും പത്രം കൊട്ടിയും ശബ്ദമുണ്ടാക്കിയാൽ ഒരുപാട് വൈറസുകൾ നശിക്കുമെന്നാണ് മോഹൻലാൽ പറയുന്നത്. അഞ്ചു മണിക്ക് ഇത്തരത്തിൽ ചെയ്യുന്നത് വലിയൊരു പ്രോസസ്സാണെന്നും ആ ശബ്ദം വലിയൊരു മന്ത്രമാണെന്നും മോഹൻലാൽ പറഞ്ഞു.

ബാക്റ്റീരിയകൾ നശിക്കാൻ സാധ്യത ഉണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാവരും അതിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മോഹൻലാലിന്റെ വാക്കുകളെ വിമർശിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ശാസ്ത്രീയമായ രീതിയിൽ വൈറസിനെ പ്രതിരോധിക്കാൻ മുന്നോട്ടു പോകുമ്പോൾ ഇത്തരത്തിലുള്ള രീതിയിൽ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കുമെന്നുള്ള ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.