എന്റെ സമ്പാദ്യം ദിവസകൂലിയ്ക്ക് ജോലി ചെയ്യുന്നവർക്ക് നൽകുമെന്ന് പ്രകാശ് രാജ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്നെ കൊണ്ട് ആവുന്ന വിധത്തിൽ ദിവസകൂലിയ്ക്ക് ജോലി ചെയ്യന്നവരെ സഹായിക്കുമെന്ന് സിനിമാ നടനായ പ്രകാശ് രാജ്. ജനതാ കർഫ്യൂവിനു വീട്ടിൽ ഇരിക്കുക മാത്രമല്ല ഒപ്പം ഭാവി ജീവിതത്തിന് സൂക്ഷിച്ചു വെച്ച സമ്പാദ്യവും ഇതിനായി മാറ്റിവെച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തന്നാൽ ആവും വിധത്തിലുള്ള സഹായങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം ട്വിറ്ററിൽ കൂടിയാണ് അറിയിച്ചത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സിനിമകളുടെയുമെല്ലാം ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്. തൽക്കാലം സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ബോധവൽക്കരണ പരിപാടികളിൽ സജീവമായി പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ജനതാ കർഫ്യൂ, ബ്രേക്ക്‌ ദി ചെയിൻ തുടങ്ങിയ ക്യാമ്പയിനുകൾക്ക് സിനിമ മേഖലയിൽ ഉള്ളവർ വലിയ പിന്തുണയാണ് നൽകുന്നത്.