കഴുകാത്ത കൈകളെ നിങ്ങൾ മുഖത്തേക്ക് കൊണ്ട് പോണ്ട ; വൈറലായ പാട്ടിന്റെ കൊറോണ വേർഷൻ വൈറൽ

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ നഞ്ചിയമ്മ പാടി വൈറലായ പാട്ടിന്റെ കൊറോണ വേർഷനും വൈറലാകുന്നു. ഭയക്കാതെ സങ്കടത്തോടെ ഇരിക്കാതെ കേരളത്തിൽ നാം ചെറുത്ത് തോൽപ്പിച്ചീടും കൊറോണ വൈറസിനെയും എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അണിയറ പ്രവർത്തകർക്ക് ആശംസ നേർന്ന് കൊണ്ട് ചലച്ചിത്രതാരം ഗിന്നസ് പക്രുവാണ് വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ പല തരത്തിലുള്ള പാട്ടുകൾ സോഷ്യൽ മീഡിയയിൽ ഇറങ്ങി കഴിഞ്ഞു.