മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തവരെ കുറിച്ചല്ല, കൊറോണ മൂലം ജോലിയില്ലാതെയും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്: സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:-

കൊറോണ വൈറസ് പടരുന്നത് കാരണം രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്‌. രണ്ടു ദിവസം മുൻപ് വരെ കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതും പൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂരിൽ ഒരു യുവാവ് ആത്മഹത്യ ചെയുകയും, നിരവധി ആളുകൾക്ക് മദ്യം കിട്ടാതെ വരുന്ന അവസ്ഥ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമൊക്കെ പറഞ്ഞു കൊണ്ട് ന്യായീകരണവുമായും ചിലരൊക്കെ ഇറങ്ങിയിട്ടുണ്ട് അവർക്ക് നല്ല മറുപടിയുമായി സിനിമാതാരം സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

ഇന്ന് മിക്ക ചാനലിലേയും വാ൪ത്ത രണ്ടു ദിവസമായ് മദ്യം കിട്ടാതെ വിഷമം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത Trichur ജില്ലയിലെ യുവാവിനെ കുറിച്ചാണല്ലോ …
മദ്യ ഷാപ്പുകള് താല്കാലികമായ് അടച്ചപ്പോള് ഉണ്ടായ ആദൃത്തെ രക്ത സാക്ഷി ..ഈ വാ൪ത്ത വായിച്ച് കേരളത്തിലെ മദ്യലോബികള് ഹാപ്പി ആയിട്ടുണ്ടാകാം.

ഇതിനെ സുവ൪ണ്ണാവസരം ആയെടുത്ത് കേരളത്തില് പൂട്ടിയ മദ്യ ഷാപ്പുകള് ഉടനെ തുറക്കണമെന്നും പറഞ്ഞ് നിരവധി മദ്യപാനികള് രംഗത്ത് ഇറങ്ങിയിട്ടുണ്ടേ..
കൊറോണ കാരണം കേരളത്തിൽ ആരും മരിച്ചിട്ടില്ല , എന്നാല് ഇനിയും മദ്യം കിട്ടിയില്ലെങ്കിൽ കേരളത്തില് ഓരോ ദിവസവും ആയിര കണക്കിന് മദ്യപാനികള് മരിക്കും , അല്ലെങ്കില് ആത്മഹത്യ ചെയ്യും, എന്നൊക്കെയാണ് പലരുടേയും കമന്ട്. കേരളത്തില് കൊറോണാ ബാധിച്ചവ൪ വെറും 138 പേ൪ (ഇതുവരെ മരണമില്ല). മറിച്ച് മദ്യം കഴിക്കുന്ന പുരുഷന്മാ൪ 25,50,000 (മരണം .. 1) ..അതായത് കൊറോണയേക്കാള് മദ്യപാനികളുടെ കാര്യമാണ് പ്രധാനം എന്നൊക്കെയാണ് പലരുടെയും വാദം.

ഇനിയിപ്പോ മദ്യഷാപ്പൊക്കെ തുറന്നാലും, ലോക്ക് ഡൗൺ കാരണം പണിയില്ല പൈസയില്ല ഈ മദ്യ ഭ്രാന്തൻമാ൪ എന്തായിരിക്കും ചെയ്യുക ? മോഷ്ടിച്ചോ വല്ലവരേയും കൊന്നോ പണം തട്ടിയെടുത്ത് മദ്യം വാങ്ങാം…അപ്പൊ അതൊക്കെ നമ്മുക്ക് ന്യായീകരിക്കുവാ൯ പറ്റില്ല. (എത്ര മദ്യപന്മാ൪ മദ്യം കഴിച്ച് ബോധമില്ലാതെ വീട്ടുകാരേയും നാട്ടുകാരേയും കൊന്നിട്ടുണ്ട് ? എത്രയോ അടിപിടി, കത്തിക്കുത്ത് നടത്തിയിട്ടും ഉണ്ട് )

മദ്യം കിട്ടാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരെ കൊറോണ പോലെ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുവാ൯ ശ്രമിക്കണം.. ഐസൊലേഷൻ വാ൪ഡുകളും, പ്രത്യേക ആശുപത്രികളും മദ്യപാനികള്ക്ക് വേണ്ടി ഉണ്ടാക്കണം…അങ്ങനെ 28 ദിവസം മദ്യ ക്വറോന്ടൈ൯ മദ്യപാനികള്ക്ക് കൊടുത്താല് ആ രോഗവും മാറ്റി എടുക്കാം..
അല്ലാതെ മദ്യത്തെ വീണ്ടും കൊടുത്തല്ല മദ്യപാന സ്വഭാവത്തെ തടയേണ്ടത്.

ക൪ഷക൪ കടം കയറി ആത്മഹത്യ ചെയ്തപ്പോഴും, പ്രളയം വന്ന് നശിച്ചു പോയ വീടിന്റെ ധനസഹായം കിട്ടാതെ ഒരാൾ വയനാട്ടിൽ ആത്മഹത്യ ചെയ്തപ്പോഴും, കാണിക്കാത്ത സഹതാപം ആണ് പല൪ക്കും മദ്യം കിട്ടാതെ മരിച്ചവനോട്.

ഈ ആത്മഹത്യ , ബാക്കി കുടിയന്മാർക്ക് കുടി ഇത് ഒരു പ്രചോദനം ആകില്ല എന്ന് വിശ്വസിക്കുന്നു .

(വാല് കഷ്ണം…മദൃം കിട്ടാത്തത് കൊണ്ട് ആത്മാഹതൃ ചെയ്തവരെ കുറിച്ചല്ല നാം ഇപ്പോള് ച൪ച്ച ചെയ്യേണ്ടത്. മറിച്ച് കൊറോണാ ഭീഷിണി വന്നത് മുതലും, ലോക് ഡൗണ് കാരണവും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട തൊഴിലാളികളുടെയും, ഭക്ഷണം കിട്ടാതെ മരിക്കാന്‍ സാദ്ധ്യത ഉള്ളവരെ കുറിച്ചുമാണ് മാധൃമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്)