ബിഗ്‌ബോസ് താരം രജിത്ത് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മറ്റൊരു മത്സരാർത്ഥി രേഷ്മ രംഗത്ത്

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി ജനഹൃദയങ്ങളിൽ ചേക്കേറിയ താരമാണ് ഡോക്ടർ രജിത് കുമാർ.ലക്ഷകണക്കിന് ആരാധകർ ഉള്ള രജിത് കുമാറിനെ മറ്റൊരു താരമായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനാൽ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താവുകയുണ്ടായി എന്നാൽ രജിത് കുമാറിനെ പുറത്താക്കിയേ ശേഷം വൻതോതിൽ റേറ്റിംഗ് കുറയുകയും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഷോ നിർത്തി വെയ്ക്കുകയും ചെയ്തിരുന്നു.

ബിഗ്‌ബോസ് വീട്ടിൽ തനിക്ക് പറ്റിയ അബദ്ധത്തിൽ ക്ഷമ ചോദിക്കുകയും രേഷ്മയുടെ കാലു വരെ പിടിക്കാമെന്നും പറഞ്ഞ് രജിത്കുമാർ ബിഗ്‌ബോസിൽ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാൽ ബിഗ്‌ബോസ് കഴിഞ്ഞതിന് ശേഷവും വിവാദം തീർന്നിട്ടില്ല.ഡോക്ടർ രജിത് കുമാറിന് എതിരെ കടുത്ത ഭാഷയിൽ രംഗത് എത്തിയിരിക്കുവാണ് രേഷ്മ.ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് രേഷ്മ ഇത് വ്യക്തമാക്കിയത്.

രജിത് കുമാറിന് രണ്ട് മുഖമുണ്ടെന്നും അയാളുടെ നിലപാടുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.രജിത് കുമാറിനെ താൻ ഇനി കാണാൻ ആഗ്രഹികുന്നില്ല.രജിത് കുമാറിന്റെ ക്ഷമക്ക് ആത്മാർത്ഥത ഇല്ലന്നും അതുപോലും തന്നെ പരിഹസിക്കാൻ ചെയ്തതാണ് എന്നുമാണ് രേഷ്മ അഭിപ്രായപ്പെടുന്നത്.

കണ്ണിൽ മുളക് തേച്ചത് എന്തെങ്കിലും സംഭവിച്ചാൽ കണ്ണ് തരുമെന്ന് പറഞ്ഞു പക്ഷെ അത് ഒരിക്കലും വേണ്ട അത് അംഗീകരിക്കാനും കഴിയില്ല കാഴ്ച നഷ്ടപ്പെട്ട് ജീവിച്ചാലും രജിത് കുമാറിന്റെ കണ്ണുകൾ കൊണ്ട് ജീവിക്കാൻ തനെക്കൊണ്ട് പറ്റില്ല എന്നും രേഷ്മ പറയുന്നു.