കൊറോണ വൈറസ് വന്നപ്പോളേക്കും പ്രവാസികളെ വെറുക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത് ഇതാണ്

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രവാസികളെ അവഹേളിക്കുന്ന ചിലരുടെയൊക്കെ പ്രവർത്തികളെ വിമർശിച്ചുകൊണ്ട് സിനിമാതാരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇന്ന് ഈ കേരളത്തിൽ കാണുന്ന ഉയർച്ചകളൊക്കെ പ്രവാസികൾ മണലാരണ്യത്തിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയതിന്റേതാണെന്നും പ്രവാസികളുടെ പണം ഇല്ലായിരുന്നുവെങ്കിൽ കേരളമിന്ന് വട്ടപൂജ്യമായി മാറിയേനെമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം… കൊറോണാ വന്നത് മുതല് പല൪ക്കും പ്രവാസികള് എന്നു കേള്ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില് വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു. യഥാ൪ത്ഥത്തില് വിദേശത്ത് മണലാരണ്യത്തില് പോയ് ചുട്ടു പൊള്ളുന്ന വെയിലില് കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്ടെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികള് ജീവ൯ ഹോമിച്ച് നല്കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്ടെ വള൪ച്ചയും, വിജയവും നമ്പ൪ 1 സ്ഥാനവും.

കേരളത്തിൽ പ്രളയം വരുമ്പോഴും , ചില൪ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള് എത്രയോ തുക ഒരു സെന്ടി തോന്നി എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള് ചെയ്ത അത്രയും ചാരിറ്റി കേരളത്തില് ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം.. ഭൂരിഭാഗം മലയാളത്തിലെ big budget സിനിമകളും കോടികള് കത്തിച്ച് നി൪മ്മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിംങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പില് നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട… ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവില് വിദേശത്ത് നിന്നും വന്നവരെ “കൊറോണാ..കൊറോണാ..” എന്നും വിളിച്ച് കളിയാക്കുന്നു ചില൪..കഷ്ടം..
(വാല് കഷ്ണം… പ്രവാസികളാണ് നാടിൻ്റെ ഉയർച്ചക്ക് കാരണം…പ്രവാസികള് പടുത്തുയർത്തിയതാണ് ഈ no 1 കേരളം… പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില് ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓ൪ത്തോ.)

അഭിപ്രായം രേഖപ്പെടുത്തു