ജനം ടീവിയും മീഡിയ വണും കുത്തിത്തിരിപ്പ് മാധ്യമങ്ങളെന്ന് ഫേസ്‌ബുക്ക് പോസ്റ്റ് ; ടിനി ടോമിന് പൊങ്കാല അവസാനം പോസ്റ്റ് ഡിലീറ്റ് ചെയ്തു

കഴിഞ്ഞ ദിവസം അന്യസംസ്ഥാന തൊഴിലാളികൾ പായിപ്പാട് റോഡിൽ ഇറങ്ങി ലോക്ക് ഡൌൺ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് പിന്നിൽ ജനംടിവിയും മീഡിയവണുമാണ് എന്ന തരത്തിൽ ഒരു ട്രോള് പോസ്റ്റ് ഷെയർ ചെയ്ത സിനിമ താരം ടിനി ടോമിന് പൊങ്കാല. പൊങ്കാല തുടങ്ങി നിമിഷങ്ങൾക്ക് അകം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പിന്നീട് ഇപ്പോൾ രാഷ്ട്രീയം പറയരുത് എന്നൊരു പോസ്റ്റ് ഇടുകയും ചെയ്തു എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ആ പോസ്റ്റും ഡിലീറ്റ് ചയ്യുകയിരുന്നു പക്ഷെ ആളുകൾ പൊങ്കാല ഇത് വരെ നിർത്തിയിട്ടില്ല.

ഇതിന് മുൻപും ടിനിടോം ഇത്തരത്തിൽ വിവാദമായ പോസ്റ്റ് ഇടുകയും പിന്നീട് ക്ഷമ ചോദിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു. പൗരത്വ ബില്ലിനെ പ്രതികൂലിച്ച പ്രധാനമന്ത്രിയെ ജനങ്ങൾ കൊല്ലണം ആഹ്വനം ചെയ്യുന്ന തരത്തിൽ പോസ്റ്റിടുകയും പിന്നീട് ഡിലീറ്റ് ചെയ്ത് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പായിപ്പാട് ആളുകൾ കൂടിയതിന് ചാനലുകളെ ട്രോള്ളിയ പോസ്റ്റിൽ അദ്ദേഹത്തിന്റെ തന്നെ വെള്ളിമൂങ്ങ എന്ന സിനിമയിലെ ചിത്രങ്ങളാണ് കൊടുത്തിട്ടുള്ളത്.ഇന്നലെ പായിപ്പാട് അന്യസംസ്ഥാന തൊഴിലാക്കികളെ തെറ്റിധരിപ്പിച്ചു പുറത്തു ഇറക്കിയതിന് ഒരു കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തിയിരുന്നു. മീഡിയ വൺ ചാനൽ രാവിലെ അന്യ സംസ്ഥാന തൊഴിലാളികളുമായി സംസാരിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.