മതം വിട്ട പെണ്ണിന് മദം പൊട്ടിയോ ബിഗ്‌ബോസ് താരം ജെസ്‌ല മാടശേരിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

ബിഗ്‌ബോസ്സ് മലയാളം രണ്ടാം സീസണിലുടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ജെസ്‌ല മാടശ്ശേരി. ബിഗ്‌ബോസിൽ വൈൽഡ് കാർഡ് എൻട്രയിൽ കൂടി വന്ന താരം ഇടക്ക് വെച്ച് ഷോയിൽ നിന്ന് പുറത്തായിരുന്നു. ബിഗ്ഗ്‌ബോസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രജിത് കുമാറുമായി ബിഗ്‌ബോസ് വീടിന് ഉള്ളിൽ വെച്ചും സമൂഹമാധ്യങ്ങളിൽ വെച്ചും ജെസ്‌ല ഏറ്റുമുട്ടിയിട്ടുണ്ട്. കടുത്ത സ്ത്രീപക്ഷ വാദി കൂടെയായ ജെസ്‌ല ഇപ്പോൾ തന്നെ സ്വയം ട്രോളുകയാണ്.

ബിഗ്‌ബോസിൽ നിന്നും പുറത്തുവന്നതിന് ശേഷം ജസ്ല മാടശ്ശേരി ടിക്ടോകിൽ സജീവമാണ്.നിരവധി ആളുകളാണ് ബിഗ്‌ബോസ് വീട്ടിൽ വെച്ച് ജെസ്‌ല സംസാരിക്കുന്ന വീഡിയോയെ അനുകരിച്ചു ടിക്ടോക് ചെയ്യുന്നത് ഇപ്പോൾ ജെസ്‌ലയും തന്റെ സ്വന്തം സൗണ്ട് അനുകരിച്ചു ടിക്ടോക് വീഡിയോ ചെയ്തിരിക്കുവാണ്.രണ്ട് മില്യണിൽ അധികം ആളുകൾ ഇതുവരെ വീഡിയോ കണ്ടിട്ടുണ്ട്.എല്ലാവരും ചെയ്തത് കണ്ടപ്പോ എനിക്കും ഒരു പൂതി, സെൽഫ് ട്രോള് എന്നാണ് വീഡിയോക്ക് താഴെ എഴുതിയിരിക്കുന്നത്.

എന്നാൽ ഈ വീഡിയോയ്ക്ക് നേരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലർ മതം വിട്ട പെണ്ണിന് മദം പൊട്ടിയോ എന്ന് തുടങ്ങി നിരവധി പരിഹസിക്കുന്ന കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു