സൂര്യയുടെ ഭാര്യയാകാൻ ആഗ്രഹം: അതിനു അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിക്കണമെന്നു അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയായ അനുശ്രീ നിരവധി ചിത്രങ്ങളിലൂടെയാണ് ജനപ്രിയയായി മാറിയത്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ സിനിമ മേഖലയിലേക്ക് വരുന്നത്. ശേഷം വളരെ കുറഞ്ഞ കാലയളവിൽ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത യുവനടിയാണ് കൊല്ലം സ്വദേശിയായ അനുശ്രീ. അനുശ്രീയുടെ ഇപ്പോളത്തെ ആഗ്രഹം സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ചർച്ചാ വിഷയമാണ്. തമിഴ്‌ സിനിമാതാരം സൂര്യയുടെ നായികയായി അഭിനയിക്കണമെന്നുള്ളത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്നും താരം പറയുന്നു.

വരുന്ന ജന്മത്തിൽ ജ്യോതികയായി ജനിക്കണമെന്നും അങ്ങനെ സംഭവിച്ചാൽ സൂര്യയുടെ ഭാര്യയാകാൻ കഴിയുമെന്നും അനുശ്രീ വിശ്വസിക്കുന്നു. ജ്യോതിക ആയാൽ സൂര്യ തന്നെ വിവാഹം കഴിക്കണമെന്നുള്ള കണ്ടീഷനും അനുശ്രീ പറയുന്നുണ്ട്. എന്നാൽ സൂര്യ മറ്റൊരു പെണ്ണിനെയാണ് അടുത്ത ജന്മത്തിൽ വിവാഹം കഴിക്കുന്നതെങ്കിൽ ജ്യോതികയായി ജനിച്ചിട്ടും കാര്യമില്ലെന്നും അനുശ്രീ വ്യക്തമാക്കി. അനുശ്രീയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളും ആരാധകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.