നാട് തെണ്ടി കോവിഡ് ഈനാട്ടിൽ കൊണ്ടുവന്നത് പട്ടിണി പാവങ്ങൾ അല്ല, ഞാൻ ഉൾപ്പെടുന്ന ഇവിടുത്തെ വരേണ്യ വർഗമാണ്; ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പാലായനം ചെയ്യേണ്ടി വന്ന പട്ടിണി പാവങ്ങളെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഇന്നലെ വരെ ee പലായനം ചെയ്യേണ്ടിവന്നവർ അടിച്ച പൊറോട്ട swiggy വഴി വാങ്ങി വിഴുങ്ങിയവർക്ക് പെട്ടന്ന് ഉണ്ടാകുന്ന ഈ germophobia യുടെ ലാളിത്യ പേരാണ് പ്രിവില്ലേജ് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

‘അല്ലെങ്കിലും ഇവറ്റകൾക്കൊന്നും വൃത്തിയും വെടിപ്പും വിദ്യാഭ്യാസവും ഒന്നും പണ്ടേ ഇല്ല എന്നേ… ‘രണ്ടു നില വീട്ടിലിരുന്ന് ചായയും കടിയും കഴിച്ചോണ്ടു, നെറ്ഫ്ലിസ് ഉം, രാമായണവും ഒക്കെ കണ്ടോണ്ടിരിക്കുമ്പോൾ – വെറും കാലിൽ പാലായനം ചെയ്യന്നവരോട്, പരസ്യമായി മൃഗങ്ങളെ പോലെ ബ്ലീച് ഇൽ കുളിപ്പിക്കപ്പെടുന്നവരോട് – ചുമ്മാ ഇരുന്നു അവജ്ഞ കാണിക്കുന്നവരോട് ഒരുലോഡ് വെറും പുച്ഛം. നാട് തെണ്ടി കോവിഡ് ഈനാട്ടിൽ കൊണ്ടുവന്നത് പട്ടിണി പാവങ്ങൾ അല്ല, ഞാൻ ഉൾപ്പെടുന്ന ഇവിടുത്തെ വരേണ്യ വർഗം ആണ്.

അത് കൊണ്ട് കൈ കഴുകി ഭക്ഷണവും കഴിച്ചു ഒരു ഭാഗത്തു ഇരുന്നാട്ടെ… ഇന്നലെ വരെ ഈ പാലായനം ചെയ്യുന്ന പട്ടിണി പാവങ്ങൾ അടിച്ച പെറോട്ട swiggy വഴി വാങ്ങി വിഴുങ്ങിയവർക്ക് പെട്ടെന്ന് ഉണ്ടാവുന്ന ഈ germophobia യുടെ ലളിതമായ പേരാണ് പ്രിവിലേജ്. അത് എടുത്ത് വിളമ്പരുത്, അപേക്ഷ ആണ്.

നബി: പണ്ട് താനും ഇജ്ജാതി വർത്താനം പറഞ്ഞിട്ടില്ലേ പട്ടരെ എന്ന് ചോദിക്കുന്നവരോട് – പറഞ്ഞിട്ടുണ്ട്, ആ നിലപാട് തെറ്റാണ് എന്ന ഉറപ്പ് വന്നത് കൊണ്ട് തിരുത്തുന്നു.

അഭിപ്രായം രേഖപ്പെടുത്തു