മരിച്ച് പോയ അച്ഛനെ വരെ തെറി വിളിക്കുന്നു ; എല്ലായ്പ്പോഴും എനിക്ക് നിശബ്ദയായി ഇരിക്കാൻ കഴിയില്ലെന്ന് ആര്യ

മലയാള സിനിമ – കോമഡി രംഗങ്ങൾ പരിചിതയായ നടിയാണ് ആര്യ. ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളികൾ കൂടുതൽ അറിഞ്ഞ താരം. ആര്യയെ സംബന്ധിച്ചോളം ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ നിന്നത് തന്നെ പ്രശനങ്ങളുടെ തുടക്കമായാണ് വില ഇരുത്തുന്നത്. വീടിന് ഉള്ളിൽ നടത്തിയ വാദങ്ങളെയും കള്ളത്തരങ്ങളെയും ചോദ്യം ചെയ്താണ് ഏറ്റവും കൂടുതൽ കമെന്റുകൾ വരുന്നത്.

താരം കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിൽ കുഞ്ഞിനെ അടക്കം ആക്ഷേപിക്കുന്ന കംമെന്റിനെ ചോദ്യം ചെയ്തു നേരത്തെ രംഗത് വന്നിരുന്നു. ബിഗ്‌ബോസ് വീട്ടിൽ ഓരോത്തർക്കും ആരാധകർ കാണും പക്ഷെ വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയ അച്ഛനെ വരെ തെറി പറയുന്ന മനോരോഗകളെ അംഗീകരിക്കാൻ കഴിയില്ലെന്നും ആര്യ പറയുന്നു.

ആര്യയുടെ പോസ്റ്റുകളിൽ കൂടുതലും രജിത് സാറിനോട് കാണിച്ചതിന് എല്ലാം മാപ്പ് ചോദിക്കണം എന്നാണ് ഒരു കൂട്ടർ പറയുന്നത്.കുറിപ്പിന്റെ അവസാനം തന്നോട് ഇത്തരം കമന്റ് ഇടന്നുവരെ കണ്ടില്ലെന്ന് നടിക്കാൻ പറഞ്ഞവരോടാണ്.അവരോട് താൻ ക്ഷമ ചോദിക്കുന്നുവെന്നും എല്ലാത്തിനും ഒരു പരിധിയില്ലേ എല്ലായ്പ്പോഴും എനിക്ക് നിശബ്ദയായി ഇരിക്കാൻ കഴിയില്ലന്നും എഴുതി ചേർക്കുന്നു.