അഹാനയുടെ കിടിലൻ ഡാൻസ്: ഇത്തവണ സഹോദരിമാർക്കൊപ്പം

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കിയ യുവനടിയാണ് അഹാന കൃഷ്ണ കുമാർ. അഹാന വെള്ളിത്തിരയിലേക്ക് വരുന്നത് “ഞാൻ സ്റ്റീവ് ലോപ്പസ്” എന്ന ചിത്രത്തിലൂടെ ആയിരുന്നു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ അഹാനയ്ക്ക് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാനായെന്നുള്ളതാണു ഏറ്റവും വലിയ നേട്ടം. താരം അഭിനയത്തിന് പുറമെ ഡാൻസിലും പാട്ടിലും അതുപോലെ തന്നെ ടിക് ടോക്കിലുമെല്ലാം തന്നെ ഇപ്പോൾ താരമായി മാറുകയാണ്.

അഹാന തന്റെ സഹോദരിമാർക്കൊപ്പം ചുവടുവെച്ച കിടിലൻ ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ഓ.. നാ.. നാ.. എന്ന പാട്ടിനൊപ്പമാണ് അഹാനയും മൂന്ന് സഹോദരിമാരും ചേർന്ന് ഡാൻസ് കളിക്കുന്നത്. ഈ ഗാനത്തോടുപ്പമുള്ള ചുവടുകൾ ഇൻസ്റ്റാഗ്രാമിൽ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടതും ലൈക്ക് അടിച്ചതും സപ്പോർട്ട് ചെയ്തതും. വീഡിയോ കാണാം…

View this post on Instagram

Oh nananaaaa ?°?°?°?

A post shared by Ahaana Krishna (@ahaana_krishna) on