നീരജ് മാധവ് ഭാര്യയ്ക്ക് നൽകിയ സസ്‌പ്രൈസ്‌ വീഡിയോ പങ്കുവെച്ചു താരം

നീരജ് മാധവ് ഭാര്യയ്ക്ക് നൽകിയ സസ്‌പ്രൈസ്‌ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഉള്ള വീഡിയോ വിവാഹ വാർഷിക ദിനത്തിൽ തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ കൂടിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കല്യാണം കഴിഞ്ഞുള്ള സമയത്ത് “ദ് ഫാമിലി മാൻ” എന്ന വെബ്സീരീസിന്റെ ചിത്രീകരണത്തിനായി താൻ പോയപ്പോൾ ഭാര്യ ഭയങ്കര സങ്കടത്തിലായിരുന്നുവെന്നും കല്യാണം കഴിഞ്ഞു ആദ്യമായി അത്രെയും ദിവസം മാറി നിന്നതാണ് ദീപ്തിയ്ക്ക് അത്രെയും സങ്കടമായതെന്നും നീരജ് പറയുന്നു.

ഒരു മാസം കഴിഞ്ഞു കാണാമെന്നു പറഞ്ഞ നീരജ് ശരിക്കും കൊച്ചിയിലേക്ക് ഫ്ലൈറ്റിൽ കയറിയതായിരുന്നു. അവൾക്ക് സസ്‌പ്രൈസ്‌ കൊടുക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തതെന്നും താരം പറയുന്നു. ഏപ്രിൽ രണ്ടിനായിരിന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം. പ്രത്യേകിച്ച് ഒന്നുമില്ലെന്നും എന്തായാലും ഈ ഒരു മാസം നമ്മൾ ഒരുമിച്ചല്ലേ ദീപ്തി എന്ന് എഴുതികൊണ്ടായിരുന്നു നീരജ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.