ഞാൻ ചതിയിൽ പെട്ടു: നിങ്ങളും ഇനി ചതിയിൽ പെടരുത്: സത്യാവസ്ഥ വെളിപ്പെടുത്തി ഡോ രജിത്ത് കുമാർ

ബിഗ്‌ബോസ് കാണുന്നവരുടെയെല്ലാം ആരാധകനാരായിരുന്നു വെന്നുള്ള ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ.. അത് ഡോ രജിത്ത് കുമാറാണ്. എന്നാൽ അദ്ദേഹത്തെ പുറത്താക്കാനായി സഹമത്സരാർത്ഥികൾ ആകുന്ന പണി പതിനെട്ടും നോക്കിയിരുന്നു. അതൊന്നും ഏറ്റില്ലെന്നു മാത്രമല്ല പ്രേക്ഷകരുടെ മനസ്സിൽ അദ്ദേഹത്തോടുള്ള ബഹുമാനവും ആരാധനയും കൂടി കൂടി വരികയെ ചെയ്തുള്ളൂ. സഹമത്സരാത്ഥിയുടെ കണ്ണിൽ മുളക് തേച്ചെന്ന കാരണത്താൽ ഒടുവിൽ രജിത്ത് കുമാറിന് പുറത്തപോകേണ്ടി വന്നു. അതിനെ തുടർന്ന് ആരാധകർ രോഷാകുലരാകുകയും ബിഗ്‌ബോസ് പരിപാടി ഇനി കാണില്ലെന്നുള്ള തരത്തിൽ വരെ പ്രചാരണങ്ങളും പ്രതിഷേധങ്ങളും ഉയരുകയുണ്ടായി.

അദ്ദേഹം കേരളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാനായി പതിനായിരങ്ങൾ എയർപോർട്ടിലെത്തി. ഒടുവിൽ കൊറോണ വൈറസ് പടരുന്നതിനാൽ സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ പോലും ലംഘിക്കുകയുണ്ടായി. രജിത് കുമാറിന്റെ പേരിൽ പോലീസ് കേസെടുത്തു. ഇപ്പോൾ താരം തന്റെ പേരിൽ ആളുകൾ ഉണ്ടാക്കിയിട്ടിട്ടുള്ള ഫേക്ക് പേജുകൾ ചൂണ്ടികാട്ടിയും ഒറിജിനൽ അകൗണ്ട് കാട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. അത്യാവശ്യകാര്യം പറയാനായാണ് ലൈവിൽ വന്നതെന്നും സോഷ്യൽ മീഡിയയിൽ ഒരുപാട് ചതിക്കുഴികൾ ഒളിഞ്ഞു കിടപ്പുണ്ടെന്നും നിങ്ങൾ അതിൽ വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിന്റെ വലിയ ഉദാഹരണങ്ങളാണ് ഞാൻ പോലും അറിയാതെ ആളുകൾ ഫേക്ക് പേജ് ഉണ്ടാക്കി ഞാൻ വരുന്നുണ്ടെന്ന് അതിലൂടെ അറിയിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അതിന്റെ പേരിൽ കേസായി, ഒടുവിൽനിരപരാധിയായ എനിക്ക് പോലീസ് സ്റ്റേഷനിൽ വരെ കയറേണ്ടി വന്നു. തന്നെ സ്നേഹിക്കുന്ന ഒരുപാട് സഹോദരങ്ങൾ ഉണ്ടെന്നും അവരാരും ചതിക്കുഴിയിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം എം യൂസഫലി തനിക്ക് അവാർഡ് തരുന്ന ഫോട്ടോ വെച്ചുള്ളതാണ് തന്റെ ഒറിജിനൽ ഫേസ്ബുക്ക് പേജെന്നും, ജാതി മത രാഷ്ട്രീയത്തിനു അധീതമായി പ്രവർത്തിക്കുന്നവരാണ് തന്നെ സ്നേഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറു ദിവസത്തെ പരിപാടിയായ ബിഗ്ബോസ്സ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സംഘടകർ നിർത്തി വെയ്ക്കുകയായിരുന്നു.