വിദേശത്തുള്ള രാജുമോൻ വരെ ഫോൺ എടുത്തു എന്നിട്ടും നിനക്ക് പറ്റില്ല അല്ലെ ; കുഞ്ചാക്കോയും ആസിഫും വാക്ക് പോര്

കൊറോണ വൈറസിന് എതിരെ പോരാടണം എന്നും അതിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് മലയാള സിനിമ രംഗത് ഉള്ളവർ നടത്തുന്ന ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ പുരോഗമിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ ഇരിക്കണം എന്നും അതിന്റെ ആവശ്യകതയും പങ്ക് വെച്ച് കഴിഞ്ഞ ദിവസം കുഞ്ചാക്കോ ഒരു പോസ്റ്റ്‌ ഇട്ടിരിന്നു.

പോസ്റ്റിന് താഴെ മലയാളികളുടെ പ്രിയ താരം ആസിഫ് അലിയും കമന്റ് ഇട്ടു എന്നാൽ കമെന്റിന് കൊടുത്ത കുഞ്ചാക്കോയുടെ മറുപടിയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ഫോൺ വിളിച്ചാൽ നീ എടുക്കില്ല ഇതിന് ഒകെ കമന്റ്‌ ഇടാൻ അറിയാം അല്ലെ, അങ്ങ് ജോർദാനിൽ കിടക്കുന്ന രാജുമോൻ വരെ ഫോൺ എടുത്തു എന്ന് കൊടുത്ത മറുപടി കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ