പറയാതെ കുളിമുറി ദൃശ്യം ഷൂട്ട് ചെയ്തതിന് കെപിഎസി ലളിത ഫാസിലിനോട് കൂടുതൽ പണം ആവശ്യപെട്ടു അവസാനം സംഭവിച്ചത് ഇങ്ങനെ

പ്രേത സിനിമകളിൽ എണ്ണം പറഞ്ഞ മലയാള സിനിമയിൽ ഒന്നാണ് മോഹൻലാൽ നായകനായി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മോഹൻലാലിന് പുറമെ സുരേഷ് ഗോപി യും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്, ശോഭന തകർത്തഭിനയിച്ച മണിച്ചിത്രത്താഴിലെ ഓരോ ഡയലോഗും മലയാളികൾക്ക് കാണാപ്പാഠമാണ്. സണ്ണിയും നകുലനും ഗംഗയും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നു.

മണിച്ചിത്രത്താഴിലെ നർമ്മ രംഗങ്ങളും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. അതിലൊന്നാണ് മോഹൻലാലും കെപിഎസി ലളിതയും അഭിനയിച്ച കുളിമുറി രംഗം. മോഹൻലാൽ കുളിമുറിയിൽ കയറി കുളിക്കുന്നതിനിടെ കെപി എസി ലളിത തൊട്ടപ്പുറത്തെ കുളിമുറിയിൽ കുളിക്കാൻ വരികയും അബദ്ധവശാൽ മോഹൻലാൽ കെപി എസി ലളിതയുടെ മുണ്ടെടുത്ത് ഉടുക്കുകയും ചെയ്യുന്ന രംഗം മലയാളികളെ ഏറെ ചിരിപ്പിച്ച ഒന്നാണ്. എന്നാൽ ഈ രംഗത്തിൽ കെപിഎസി ലളിത അഭിനയിച്ചിരുന്നില്ല എന്ന് മാത്രമല്ല ഇത്തരമൊരു രംഗത്തെ കുറിച്ച് കെപിഎസി ലളിതയ്ക്ക് അറിയുക പോലും ഇല്ലായിരുന്നു.

ഡബ്ബിങ് സമയത്താണ് ഇത്തരമൊരു സീൻ ഉള്ളതായി കെപിഎസി ലളിത അറിയുന്നതും സംവിധായകൻ ഫാസിലിനോട് ഇതിന്റെ പേരിൽ ദേഷ്യപ്പെടുന്നതും. എന്നോട് പറയാതെ എന്റെ സീൻ എടുത്തു അതിനാൽ ഞാൻ അഭിനയിക്കാത്ത സീനിൽ ഡബ്ബ് ചെയ്യില്ലെന്നും ഇനി ഡബ്ബ് ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ വേറെ കാശ് തരണമെന്നും കെപിഎസി ലളിത ആവശ്യപെടുകയും. ഡബ്ബിങ് നിർത്തുകയും ചെയ്തു. അതിനിടെ അസ്സോസിയേറ്റ് ഡയറക്ടർ പറഞ്ഞ തമാശയാണ് രംഗം ശാന്തമാക്കിയത്. അസോസിയേറ്റ് ഡയറക്ടർ ഷാജി ചേച്ചിയുടെ കുളിസീൻ ഇടാത്തത് നല്ലതല്ലേ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ കെപിഎസി ലളിതയ്ക്കും ചിരിയടക്കാനായില്ല.

അഭിപ്രായം രേഖപ്പെടുത്തു