ഈ അവസരത്തില്‍ ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണമെന്ന് സന്തോഷ്‌ പണ്ഡിറ്റ്‌

കൊറോണ വൈറസ് രാജ്യമൊട്ടാകെ പടർന്നു വ്യാപിക്കുമ്പോൾ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും തലകുനിച്ചു വന്ദിക്കണമെന്ന് സിനിമ താരം സന്തോഷ് പണ്ഡിറ്റ്. കേരളത്തിനു പുറത്ത് നഴ്സുമാർ മരിക്കുകയും ചിലർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം. ഈ മഹാമാരിയുടെ കാലത്ത് സ്വന്തം ആരോഗ്യം അപകടത്തിലാക്കിയാണ് അവർ ജോലി ചെയ്യുന്നത്. (കേരളത്തിന് പുറത്ത് ചില നഴ്സുമാ൪ മരിച്ചു, ചില൪ കൊറോണാ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലും ആണ്.) ഡൽഹി ആയാലും, മുംബൈ ആയാലും,ബംഗളൂരു ആയാലും,കേരളമായാലും,ലണ്ടനോ ന്യൂ യോർക്കോ ജെർമനിയോ ഇറ്റലിയോ ആയാലും കേരളത്തിന്ടെ സ്വന്തം മാലാഖമാ൪ സജീവമായ് രംഗത്തുണ്ടേ.. നമ്മുക്കത് അഭിമാനിക്കാവുന്ന കാര്യമാണ്.

ആരോഗ്യ പ്രവർത്തകരെ മനുഷ്യരായി കണ്ടു അവർക്കും PPE, N95 മാസ്ക് എന്നിവ നി൪ബന്ധമായും നല്കണം. ഇതില്ലെങ്ങിൽ കൊറോണ ഐസൊലേഷൻ, icu വാർഡുകളിൽ ജോലി ചെയ്യില്ല എന്ന ഉറച്ച തീരുമാനം എടുക്കുക. നിങ്ങളുടെ ജീവിതം വെറുതെ റിസ്കില് ആക്കരുത്. കാരണം ആരോഗ്യ പ്രവർത്തകർക്കു കൊറോണ വന്നാൽ പിന്നെ സാമൂഹിക വ്യാപനം ഉണ്ടാകാം..

Work with proper protocol and safety precuations.
ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കേരളം വിട്ട് അന്യ രാജ്യങ്ങളിലും, മറ്റു സംസ്ഥാനങ്ങളിലും പോയ നഴ്സിങ് സഹോദരിമാർക്ക് കേരളത്തിൻ്റെ എല്ലാം സപ്പോർട്ടും കൊടുക്കുക. ദിനം പ്രതി രാജ്യത്ത് ആരോഗൃമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രോഗം പിടിപെടുന്നുണ്ട്. അവർക്ക് ഇപ്പോൾ ആവശ്യം സുരക്ഷ കിറ്റുകൾ, വേണ്ടത്ര മാസ്കുകൾ, ആവശ്യത്തിന് വെന്റിലേറ്ററുകൾ എന്നിവയാണ്. (വാല് കഷ്ണം…നമ്മുടെ നാട്ടിൽ അതിഥി തൊഴിലാളികൾക്ക് കൊടുക്കുന്ന പകുതി പരിഗണന കേരളം, മഹാരാഷ്ട്ര അടക്കം ലോകം മുഴുവ൯ നേഴ്സ്മാർ, ഡോക്ട൪മാ൪ അടക്കം മുഴുവ൯ ആരോഗ്യ രംഗത്ത് പ്രവ൪ത്തിക്കുന്നവ൪ക്കും എല്ലാ സ൪ക്കാരും കൊടുക്കുക.)