മമ്മൂട്ടി ചോദിച്ചിട്ട് ഞാൻ കൊടുത്തില്ല, പിന്നെ മമ്മുട്ടി മിണ്ടിയിട്ടില്ല – ഉർവശി

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ഉർവശി, നായിക, സഹതാരം, ഹാസ്യ കഥാപാത്രങ്ങൾ എന്നിവ സുരക്ഷിതമായി ചെയ്യുന്ന നടി കൂടിയാണ് ഉർവശി. ബാലതാരമായി സിനിമയിൽ എത്തിയ ഉർവശി ഇന്നും സിനിമയിൽ തിളങ്ങി നിൽക്കുന്നു. തന്റെയും മമ്മൂട്ടിയുടെയും ഒരു പിണക്കത്തിന്റെ കഥ പങ്ക് വെച്ചിരിക്കുവാണ് താരം ഇപ്പോൾ.

മമ്മൂട്ടിക്ക് നല്ല വാശി ഉണ്ടെന്നും എന്ത് ചെയ്താലും ആദ്യം എത്തണം എന്ന രീതിയിലാണ് മമ്മൂട്ടി നിൽക്കുന്നത്, പുതിയ ഒരു വാച്ചോ ബൈക്കോ വാങ്ങിയാൽ അത് ആദ്യം തനിക്ക് കിട്ടിയില്ലെങ്കിൽ പിണങ്ങുമെന്നും ഉർവശി പറയുന്നു. ഒരിക്കൽ താൻ കൊണ്ട് നടന്ന ടേപ്പ് റെക്കോർഡർ തരുമോ എന്ന് ചോദിച്ചപ്പോൾ തരില്ല എന്ന് പറഞ്ഞതിന്റെ പേരിൽ മിണ്ടാതെ ഇരുന്നെനും, പിന്നീട് ആഹാരം കഴിക്കുന്ന ഇടത് വെച്ച് ബിരിയാണി വരുമോ മമ്മുക്ക എന്ന് ചോദിച്ചപ്പോൾ എനിക്ക് ഉള്ളത് വരും നിങ്ങൾക്ക് ഉള്ളത് വരുമോ എന്നത് സ്വയം അന്വേഷിക്കണം എന്ന് പറഞ്ഞു പഴയ പിണക്കം മാറ്റാതെ ഇരുന്ന ഇക്കക്ക് കുട്ടികളുടെ സ്വഭാവമാണ് എന്നും ഉർവശി പറയുന്നു.