ആ പ്രമുഖൻ പറഞ്ഞു ഞാൻ ഇ പടം ചെയ്യില്ല, അത് ലാലേട്ടൻ ഏറ്റെടുത്തു സൂപ്പർ ഹിറ്റായി

മലയാള സിനിമയിൽ പല പ്രമുഖന്മാരും വേണ്ടന്ന് വെച്ച പടങ്ങൾ പിന്നീട് വൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. കഥയും തിരക്കഥയും മോശമാണ് എന്ന് പറഞ്ഞു പറഞ്ഞയച്ചിട്ട് ഉള്ള മിക്ക പടങ്ങളും അതിലെ നായകനെ താരമാക്കിയും മാറ്റിയിട്ടുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്ര താഴ്. മോഹൻലാൽ നായകനായ പടത്തിൽ സംഗീത സംവിധായകനായ എംജി രാധാകൃഷ്ണൻ പിന്മാറാൻ ശ്രമിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുവാണ് സംവിധായകൻ ഫാസിൽ.

വര്ഷങ്ങളായി മനസ്സിൽ ഉണ്ടായ ചിത്രമാണ് മണിച്ചിത്ര താഴ് എന്നും പടം ചെയ്യുന്നില്ല എന്ന് വിചാരിച്ചു മാറി നിന്നിട്ടും അതിലേക്ക് തന്നെ കൂടുതൽ ചിന്തിക്കാൻ എന്തൊക്കെയോ പ്രേരിപ്പിച്ചു എന്നും ഫാസിൽ പറയുന്നു. 3 വർഷത്തെ ചിന്തകൾക്ക് ശേഷമാണ് സിനിമ ചെയ്യാൻ ഉറപ്പിച്ചത് അങ്ങനെ സംഗീതം നിർവഹിക്കാൻ എംജി രാധാകൃഷ്ണൻ സാറിന്റെ അടുത്ത് ചെന്നുവെന്നും, എന്നാൽ കേൾക്കുമ്പോൾ തന്നെ തല പെരുക്കുന്ന ഇ ചിത്രം ചെയ്യാൻ താല്പര്യമില്ലന്നും അദ്ദേഹം അറിയിച്ചു. ഒടുവിൻ മോഹൻലാൽ ഡേറ്റ് തന്നുവെന്നും അങ്ങനെ പല വിധ പണി എടുത്താണ് അദ്ദേഹത്തെ കൊണ്ട് അന്ന് ഗാനങ്ങൾ ചെയ്യിപ്പിച്ചെതെന്നും ഫാസിൽ പറയുന്നു.