അഭിനയിച്ച് കൊണ്ടിരുന്ന കുടുംബ ചിത്രം പെട്ടെന്നൊരു ദിവസം അഡൾട്ട് മൂവി ആയി മാറി പക്ഷെ ഷക്കീലയ്‌ക്കൊപ്പം അഭിനയിക്കാൻ പറ്റിയില്ല ; തുറന്ന് പറഞ്ഞ് സലീം കുമാർ

മലയാളത്തിന്റെ എക്കാലത്തെയും മികച്ച താരമാണ് സലിം കുമാർ. കോമഡി താരമായി അരങ്ങേറിയ താരം പിന്നീട് സീരിയസ് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടി എടുത്തിട്ടുണ്ട്. കിന്നാര തുമ്പികൾ എന്ന പടത്തിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുവാണ് സലിം കുമാർ. അവാർഡ് പടമാണ് എന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും സലിം പറയുന്നു.

രൂപ ഉണ്ടാകാൻ കഴിയുന്നില്ല എന്ന് കണ്ടപ്പോ ഡയറക്ടർ അറിയാതെ പ്രൊഡ്യൂസർ പടത്തിന്റ കഥ തന്നെ മാറ്റി എഴുതിയാണ് കിനാരത്തുമ്പികൾ എടുത്തെന്നും അതിൽ തന്റെ ഫോട്ടോ പോസ്റ്ററിൽ വരരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു എന്നാൽ ഷക്കീലക്ക് ഒപ്പം ഒരുമിച്ച് അഭിനയിക്കാൻ കഴിയാത്തതിൽ ഇന്ന് ദുഃഖമുണ്ടെന്നും സലിം കുമാർ വെളിപ്പെടുത്തുന്നു.