ഫുക്രുവിനെതിരെ വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തൽ: വീഡിയോ കാണാം

ബിഗ്ബോസ്സ് സീസൺ ടുവിലെ മത്സരാർത്ഥിയായിരുന്ന ഫക്രുവിന് നേരെ വധഭീക്ഷണി സന്ദേശം വരുന്നുണ്ടെന്നും തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വെളിപ്പെടുത്തികൊണ്ട് ഫക്രു രംഗത്ത്. ഇൻസ്റ്റാഗ്രാം അകൗണ്ട് ഹാക്ക് ചെയ്തു അതിലൂടെ താൻ ഇടാത്ത കമന്റുകൾ ആരോ ഇട്ടട്ടുണ്ടെന്നും ഫക്രു പറഞ്ഞു. ബിഗ്ബോസ്സിൽ പങ്കെടുത്തിരുന്ന ആ സമയത്ത് ഒരുപാട് ആളുകൾ തന്റെ അക്കൗണ്ട് റിപ്പോർട്ട് ചെയ്തു കളഞ്ഞന്നും പിന്നീടത് തിരിച്ചെടുത്തതാണെന്നും ഫക്രു വെളിപ്പെടുത്തി. എന്തിനാണ് ആളുകൾ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് നിരവധി ആളുകൾ മോശമായ രീതിയിലുള്ള കമന്റുകൾ ആയി എത്തുന്നുണ്ടെന്നും ഫുക്രു വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ഫുക്രു വീഡിയോയിലൂടെ ലൈവിൽ വന്നാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ ലൈവിൽ വരുന്നത് ശരിയാണോ എന്ന് തനിക്കറിയില്ലെന്നും എങ്കിലും നിങ്ങളോട് പറയാൻ തോന്നി അതിനാണ് ഇത്തരത്തിലൊരു വീഡിയോ ഇപ്പോൾ ചെയ്തതെന്നും നിങ്ങൾ ആരും എന്നെ സംശയത്തോടെ നോക്കണ്ടെന്നും ഞാൻ എന്റെ പറമ്പിലാണ് ഉള്ളതെന്നും എല്ലാവരും സേഫ് ആയിരിക്കണമെന്നും ഫക്രു വീഡിയോയിലൂടെ പറഞ്ഞു.