നാട്ടിൽ വരാൻ ആഗ്രഹമുള്ള പ്രവാസികളെ ഘട്ടം ഘട്ടമായി പ്രത്യേക വിമാനത്തിൽ കൊണ്ടുവരാനുള്ള കാര്യം കേരള കേന്ദ്രസർക്കാർ ഇടപെട്ടു ശരിയാക്കണമെന്നു സന്തോഷ്‌ പണ്ഡിറ്റ്‌

കൊറോണ വൈറസ് ഗൾഫ് നാടുകളിലും മറ്റും വ്യാപിക്കുമ്പോൾ പ്രവാസികളായ മലയാളികളും മറ്റും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അവരെ നാട്ടിലെത്തിക്കുവാൻ കേന്ദ്രസർക്കാരും കേരള സർക്കാരും ഇടപെട്ട് വേണ്ടകാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്നും വിമാനം ഏർപ്പാടാക്കി അവരെ ഘട്ടം ഘട്ടമായി നാട്ടിൽ എത്തിക്കണമെന്നും സിനിമാതാരം സന്തോഷ്‌ പണ്ഡിറ്റ്‌ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം.. കൊറോണാ വൈറസ് ലോകം മുഴുവ൯ വ്യാപിക്കുകയാണല്ലോ. പ്രവാസികളായ നിരവധി മലയാളികളടക്കം എത്രയോ ഇന്ത്യാക്കാ൪ മരിക്കുകയും, എത്രയോ പേ൪ വിദേശത്ത് കൊറോണാ ബാധിച്ച് ചികിത്സയിലാണല്ലോ. പല൪ക്കും അവിടെ വിദഗ്ധ ചികിത്സ കിട്ടുന്നില്ല, നല്ല ഭക്ഷണവും കിട്ടുന്നില്ല എന്നും അറിയുന്നു. (ഉണങ്ങിയ കുബ്ബൂസും, പച്ച വെള്ളവും ഒക്കെയാണ് ചിലരുടെ ഭക്ഷണം.. ) പല൪ക്കും ജോലി ഇല്ലാത്തത് കൊണ്ട് വരുമാനമില്ല. 15 ഉം 20 ഉം ആളുകളാണ് ഓരോ ക്യാമ്പിലും ഒരുമിച്ച് കഴിയുന്നത്. ഒരാള്ക്ക് കൊറോണാ വന്നാല് പകരുവാ൯ സാദ്ധ്യത കൂടുതലാണ്. വിദേശങ്ങളില് ചില ആശുപത്രികളിലെ ചികിത്സാ ചെലവും ഭീകരമാണ്. കൊറോണാ ടെസ്റ്റ് നടത്തുവാ൯ പോലും വലിയ പണ ചെലവാണ്. (ഇന്ത്യയില് ഇതൊക്കെ സൗജന്യമായാണ് ചെയ്യുന്നത് )

നമ്മുടെ നാട്ടിലെ പ്രവാസികളെ നാട്ടിൽ എത്തിക്കുവാൻ അടിയന്തിരമായി ഇടപെടാൻ കേന്ദ്ര സർക്കാരിൽ കേരളവും സമ്മർദ്ദം ചെലുത്തണം. പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി, നാട്ടിൽ വരാൻ ആഗ്രഹമുള്ളവരെ, ഘട്ടം ഘട്ടമായെങ്കിലും നാട്ടിൽ എത്തിക്കണം. ഒരു ലക്ഷം ഐസൊലേഷൻ കിടക്കകൾ കേരളത്തില് സജ്ജമാണ് എന്നും അറിയുവാ൯ സാധിച്ചു. സ്വകാര്യ ആശുപത്രികൾ സർക്കാർ ഏറ്റെടുത്തും isolation കേന്ദ്രങ്ങളാക്കാം.
കൃഷിയോ വ്യവസായമോ ഇല്ലാത്ത കേരളത്തെ ഒന്നാം നമ്പറായി നില നിർത്തുന്നത് പ്രവാസികളാണ് എന്ന് ആരും മറക്കരുത്. പ്രവാസികളിൽ ബഹുഭൂരിപക്ഷവും കൊറോണാ വന്നത് മുതല് കടുത്ത പ്രതിസന്ധിയിലാണ്. മാതൃരാജ്യത്തേക്ക് മടങ്ങി വരാൻ താൽപര്യം ഉള്ളവരെല്ലാം തിരിച്ചു കൊണ്ടുവരാൻ സർക്കാരിന് ധാർമ്മികമായ ബാധ്യത ഉണ്ട്. അതേ സമയം മടങ്ങി വരുന്നവരെയെല്ലാം കർശനമായി 28 ദിവസം ക്വാറൻറ്റൈൻ കേന്ദ്രങ്ങളിലേക്ക് നിരീക്ഷണത്തിനായി അയക്കാനും ശ്രദ്ധിക്കണം.. ആരും വിമാന താവളത്തില് നിന്ന് ചുളുവില് മുങ്ങാതെയും നോക്കണം..

(വാല് കഷ്ണം….കേരളത്തിന്ടെ നട്ടെല്ലാണ്, വാരിയെല്ലാണ് പ്രവാസികള് എന്നും പറഞ്ഞ് തള്ളിയത് കൊണ്ട് മാത്രം വലിയ കാര്യമൊന്നും ഇല്ല. നഷ്ടപ്പെടുന്നത് സഹോദരന്മാർ മാത്രമല്ല നാടിന്റെ വരുമാനവും കൂടിയാണ്…)