നിങ്ങൾക്കും ഇല്ലേ അമ്മയും പെങ്ങളും ; അകൗണ്ട് ഹാക്ക് ചെയ്ത് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അനുപമ പരമേശ്വരൻ

സിനിമാതാരം അനുപമ പരമേശ്വരന്റെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചവർക്കെതിരെ താരം രംഗത്ത്. ഇന്നലെ രാവിലെ താരത്തിന്റെ മുപ്പത് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യുകയും അതിലൂടെ സ്റ്റാറ്റസിൽ മോർഫ് ചെയ്ത അശ്ലീല ഫോട്ടോയും അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഇത്തരം പ്രവർത്തികൾ കാട്ടികൂട്ടുന്ന ഞരമ്പ് രോഗികളോട് നിങ്ങൾക്കൊന്നും വീട്ടിൽ അമ്മയും പെങ്ങൻമ്മാരുമൊന്നും ഇല്ലേ, എന്ന് പറഞ്ഞു കൊണ്ടാണ് അനുപമ ഇത്തരം മണ്ടത്തരങ്ങൾ കാട്ടികൂട്ടുന്ന നേരം കൊണ്ട് വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട്. സംഭവത്തിൽ സമൂഹ മാധ്യമത്തിലൂടെ വിശദീകരണം നൽകിയത്.

കൂടാതെ ഒരു പെണ്കുട്ടിയല്ലേ അവളോട് എങ്ങനെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ നിങ്ങൾക്ക് തോന്നി, സാമാന്യ ബോധം പോലീമില്ലേ നിങ്ങൾക്ക്, ദയവ് ചെയ്തു ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കരുതെന്നും അനുപമ ട്വിറ്ററിലൂടെയും ട്വീറ്റ് ചെയ്യുകയുണ്ടായി.