കടന്നുവന്ന വഴികളെ ഇന്നും ഓർക്കുന്ന, അതേക്കുറിച്ച് അഭിമാനത്തോടെ മാത്രം പറയുന്ന അപൂർവ്വം ചിലരിൽ ഒരാൾ; ഇന്ദ്രൻസിനെ കുറിച്ച് ഷാജി പട്ടിക്കരയുടെ കുറിപ്പ്

സമൂഹ മാധ്യമങ്ങളിൽ സിനിമാതാരം ഇന്ദ്രൻസ് മാസ്ക് നിർമ്മിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. തയ്യൽ കുറച്ചൊക്കെ വശമുള്ള ആർക്കും സ്വന്തമായി മാസ്ക് നിർമ്മിക്കാമെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇപ്പോൾ ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞുകോണ്ട് പ്രൊഡക്ഷൻ കോൺട്രോളറായ ഷാജി പട്ടിക്കര ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം…

#അപൂർവ്വം_ചിലരിൽ #ഒരാൾ അതേ, ഇന്ദ്രൻസ് ഒരിക്കലും ഒരു താരമല്ല പച്ച നുഷ്യനാണ്. ഒരു ‘നടൻ എന്ന ലേബലിനുമപ്പുറം മികച്ച അഭിനേതാവ്. ആ അഭിനയം ക്യാമറയ്ക്കു മുന്നിൽ മാത്രമാകുന്നത് കൊണ്ടാണ്അദ്ദേഹം സിനിമ പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ടവനാകുന്നത്.

കടന്നുവന്ന വഴികളെഇന്നും ഓർക്കുന്ന, അതേക്കുറിച്ച്ഭിമാനത്തോടെ മാത്രം പറയുന്ന അപൂർവ്വം ചിലരിൽ ഒരാൾ.. വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി വസ്ത്രാലങ്കാര വിദഗ്ധനായി അഭിനയത്തിൽ ചുവട് വച്ച് തുടങ്ങി ഒടുവിൽ സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്ക്കാരവും അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും നേടി
പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും കയ്യെത്താ ദൂരത്തെ താരമാകാതെ മണ്ണിലിറങ്ങി വന്ന്ജീവിക്കുന്ന
പച്ച മനുഷ്യൻ. വർണ്ണനൂലുകളിൽ തുന്നിപ്പിടിപ്പിച്ച ആ ജീവിതത്തിന്സിനിമാതാരത്തിന്റെ പരിവേഷം
ഒരു ഭാരമല്ല അലങ്കാരമാണ്. എളിമയും, നന്മയുമുള്ള ഇന്ദ്രൻസിന് ആ അലങ്കാരം പൊന്നിൻകുടത്തിന്പൊട്ടു പോലെ പരിശുദ്ധം. ഇപ്പോഴും തിരക്കുള്ള സെറ്റുകളിൽ അഭിനയത്തിന്റെ ഇടവേളകളിൽ തയ്യൽ ജോലിക്കാരെ
സഹായിക്കുവാൻ കാണിക്കുന്ന സൗമനസ്യം പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തും.

അപ്പോഴൊക്കെ അറിയാതെ തന്നെ ആ മനുഷ്യനോട്ആരാധന തോന്നും.. ഇപ്പോഴിതാ നാടൊട്ടുക്ക് ദുരന്തമുഖത്ത്
പകച്ചു നിൽക്കുന്ന ഈ അവസരത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്കൊപ്പം മാസ്ക്ക് നിർമ്മാണത്തിൽ കൂടിയിരിക്കുന്നു ആ മനുഷ്യൻ. നിർമ്മാണത്തിന്റെ വീഡിയോ പങ്കുവയ്ക്കുന്നതിനായി
അവിടെയെത്തിയ അദ്ദേഹം അവരോടൊപ്പം തയ്യൽ ജോലിയിലും സജീവമായി. അഭിനന്ദനങ്ങൾ. ഇന്ദ്രൻസേട്ടാ…

കഴിഞ്ഞ ഇരുപത് വർഷമായി ഈ മനുഷ്യനെ ഞാൻ കാണുന്നു. എന്റെ നല്ലൊരു കുടുംബ സുഹൃത്ത് കൂടിയാണ്അദ്ദേഹം.. പരിചയപ്പെട്ട കാലം മുതൽ ഇന്നുവരെ പുഞ്ചിരിയോടെയല്ലാതെ ഞാൻ കണ്ടിട്ടില്ല. സ്നേഹത്തോടെയല്ലാതെ പരസ്പരം സംസാരിച്ചിട്ടില്ല. ഫോൺ എടുത്തില്ലെന്ന്പരാതിയുണ്ടായിട്ടില്ല. ലൊക്കേഷനിലെത്താൻ വൈകിയിട്ടില്ല. ആരോടു മുഖം കറുത്ത് സംസാരിക്കുന്നത് കേട്ടിട്ടില്ല.

അഭിനയിക്കുമ്പോഴല്ലാതെ ദേഷ്യ ഭാവത്തിൽ കണ്ടിട്ടില്ല. അങ്ങനെയുള്ള അത്യപൂർവ്വം ചിലരിൽ ഒരാൾ ..
അതാണ്എന്റെ പ്രിയപ്പെട്ട ഇന്ദ്രൻസേട്ടൻ… ഷാജി പട്ടിക്കര.