രജിത് ആർമിക്ക് എതിരെ പറഞ്ഞ ടിനി ടോമിന് രജിത് കൊടുത്ത കിടിലൻ മറുപടി

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയതരമായ മാറിയ ആളാണ് രജിത് കുമാർ. ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായി എങ്കിലും വൻ ജനപ്രിതി താരം സമ്പാദിച്ചിരുന്നു. ഡോക്ടർ രജിത് കുമാർ ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ ഉള്ള വീണ്ടും ചില വീട് വിശേഷങ്ങൾ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുകയാണ്.

ടിനി ടോം, ബിജു കുട്ടൻ, കലാഭവൻ പ്രജോദ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ഷോയിൽ ടിനി ടോമിന്റെ ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുവാണ് രജിത് കുമാർ. ഒരു അവാർഡ് ഷോയിൽ രാജിത് കുമാറിനെ അനുകരിച്ചതിന് ഇപ്പോളും തെറി കേൾക്കുന്നുണ്ടെന്നും അത് രജിത് ആർമിയോട് പറഞ്ഞു നിയന്ത്രിക്കണം എന്നുമാണ് ടിനി ടോം രജിത് കുമാറിനോട് ആവിശ്യപ്പെട്ടത്.

ഇതിന് രജിത് നൽകിയ ഉത്തരം ഇപ്പോൾ വൈറലാവുകയാണ്. അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഃഖം ഉണ്ട് കാരണം എന്താണെന്ന് അറിയുമോ ടിനി, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രചോദ് ഒകെ കൊണ്ട് പോയിട്ടുണ്ട്, പ്രക്ഷകരാണ് എന്റെ നമ്മുടെ ബലം രജിത് ആർമി എന്ന് പറയുന്ന രണ്ട് വയസ്സ് മുതൽ തൊണ്ണൂറ് വയസ്സ് വരെ ഉള്ളവർ ഇന്ന് തന്നെ സ്നേഹിക്കുന്നുണ്ടെന്നും, അവർ എന്നെ അത്രെയും സ്നേഹിക്കുന്നു അവരുടെ നെഞ്ചിലേക്ക് താൻ ഇടിച്ചു കയറിയതല്ല മറിച്ച് അവർ സ്വീകരിച്ചതാണ് അങ്ങനെ ഉള്ളപ്പോൾ അവർ പ്രതികരിക്കും അങ്ങനെ ഉള്ള അവസ്ഥയിൽ ടിനി അത് സ്നേഹത്തോടെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്നും അതല്ല വിഷമമായി എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും രജിത് കുമാർ ടിനിയോട് പറഞ്ഞു.