രജിത്ത് ഏട്ടൻ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഞങ്ങളുടെ വിവാഹം നടത്തി തരണം ; ബിഗ്‌ബോസ് താരം ദയ അശ്വതി

ബിഗ് ബോസ് താരം ദയ അശ്വതി വിവാഹിതയാവുന്നു സപ്പോര്‍ട്ടിങ് താരവും ബ്യൂട്ടീഷ്യനുമായ ദയ അശ്വതി വിവാഹിതയാകുന്നു. ദയ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിഗ്‌ബോസിലൂടെയാണ് ദയ അശ്വതി ശ്രദ്ധേയയാവുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ എത്തുന്നത്. രജിത്ത് കുമാറിനെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും അച്ഛന്റെ സ്ഥാനത്ത് നിന്ന് കല്യാണം നടത്തി തരണമെന്നും ദയ പോസ്റ്റിൽ പറയുന്നു.

ദയ അശ്വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

എന്റെ അച്ഛന്റെ സ്ഥാനത്ത് എന്നും എപ്പോഴും മാഷ് എന്റെ മനസ്സിൽ ഉണ്ടാവും,,,, എന്റെ വിവാഹം ഉടൻ ഉണ്ടാവും വിവാഹത്തിന് മാഷിനെ ഞാൻ തീർച്ചയായും വിളിക്കും മാഷ് വരും എന്ന് എനിക്ക് വിശ്വാസമുണ്ട് , മാഷ് ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് നടത്തി തരണം.